അമേരിക്കയുടെ മുത്തച്ഛന് വിട..! വിട പറഞ്ഞത് രണ്ടാം ലോകമഹായുദ്ധത്തിന് സാക്ഷ്യം വഹിച്ച സൈനികന്‍

വാഷിംഗ്ടണ്‍: അമേരിക്കയുടെ മുത്തച്ഛന്‍ എന്ന് വിളിക്കുന്ന ഏറ്റവും പ്രായമായ റിച്ചാര്‍ഡ് ഓവര്‍ട്ടണ്‍ അന്തരിച്ചു. ന്യുമോണിയ ബാധയെ തുടര്‍ന്നായിരുന്നു അന്ത്യം. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത അദ്ദേഹത്തിന് 112 വയസ്സായിരുന്നു.

1906 മെയ് 11 ന് ജനിച്ച അദ്ദേഹം അമേരിക്കന്‍ സൈന്യത്തില്‍ ജോലി ചെയ്തു. 2013 വാഷിഗ്ടണ്‍ സന്ദര്‍ശിച്ച അദ്ദേഹം പ്രസിഡന്റ് ഒബാമയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇദ്ദേഹത്തിന്റെ 111 ആം ജന്മദിനത്തില്‍ ഓസ്റ്റണില്‍ ഇദ്ദേഹം താമസിച്ചിരുന്ന നഗരത്തിന്റെ പേര് റിച്ചാര്‍ഡ് ഓവര്‍ട്ടണ്‍ അവന്യൂ എന്നാക്കി മാറ്റിയിരുന്നു.

Exit mobile version