ബിഎംഡബ്ല്യു കാര്‍ അന്തരീക്ഷത്തിലേക്ക് പറന്ന് ഉയരുന്നു..! ഭീകര ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പോലീസ്

ബ്രറ്റിസ്ലാവ: കാര്‍ അപകടങ്ങള്‍ പതിവാണ്. എന്നാല്‍ അന്തരീക്ഷത്തില്‍ പറന്ന് അപടം സംഭവിക്കുന്ന ആഡംബരകാറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. നിയന്ത്രണം നഷ്ടമായ ബിഎംഡബ്ല്യു കാര്‍ റോഡില്‍ നിന്നും പറന്നുയര്‍ന്ന് തുരങ്കത്തിന്റെ പ്രവേശന കവാടത്തിന്റെ മുകളില്‍ ഇടിച്ചു മറിഞ്ഞു. കാര്‍ ഉയര്‍ന്ന് പൊങ്ങി മറിയുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു.

സ്ലൊവാക്യയിലെ ബ്രറ്റിസ്ലാവ എന്ന സ്ഥലത്താണ് സംഭവം നടന്നത്. അപകടത്തില്‍ വാഹന എടമയായ 44 കാരന്‍ നിസാരപരിക്കുകളോടെ രക്ഷപെട്ടു. ഡ്രൈവിങ് സമയത്ത് ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്.വീഡിയോ കണ്ട് അമ്പരന്നത് നിരവധി ആളുകളാണ്.

Exit mobile version