ഉടമ മരിച്ചിട്ട് രണ്ടുമാസം; കനത്ത മഞ്ഞുവീഴ്ചയിലും കുഴിമാടത്തിനരികിൽ നിന്ന് മാറാതെ വളർത്തുപൂച്ച, തരംഗമായി ചിത്രം

Cat refuses | Bignewslive

വളർത്തുമൃഗങ്ങൾക്ക് തങ്ങളുടെ യജമാനനോടുള്ള സ്‌നേഹത്തിന് അതിരുകളുണ്ടാകാറില്ല. സ്വന്തം ജീവനക്കാളേറെ അവർ തങ്ങളുടെ ഉടമകളെ സ്‌നേഹിക്കും. അത്തരത്തിലുള്ള പല ചിത്രങ്ങളും വീഡിയോയും സോഷ്യൽമീഡിയയിൽ നിറയാറുണ്ട്. ഇന്നും അതുപോലൊരു ചിത്രം തന്നെയാണ് സോഷ്യൽമീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്.

ഉടമ മരിച്ച് രണ്ട് മാസം പിന്നിട്ടിട്ടും ഉടമയുടെ കുഴിമാടത്തിനരികിൽ നിന്നു മാറാൻ കൂട്ടാക്കാതെ കാവലിരിക്കുന്ന വളർത്തു പൂച്ചയുടെ ചിത്രമാണ് വൈറലാകുന്നത്. സെർബിയയിൽ നിന്നുള്ള ചിത്രമാണിത്. ഹൃദയാഘാതത്തെ തുടർന്ന് നവംബർ 6നാണ് പൂച്ചയുടെ ഉമയായ ഷെയ്ഖ് മുവാമെർ സുകോർലി മരിച്ചത്.

സമ്പന്നർക്കും ക്യൂ നിൽക്കാൻ മടിയുള്ളവർക്കും വേണ്ടി ക്യൂ നിൽക്കും; ദിവസത്തിൽ സമ്പാദിക്കുന്നത് 16,000 രൂപ!

അദ്ദേഹത്തെ അടക്കിയ അന്നു മുതൽ സുകോർലിയുടെ പൂച്ച കൂടുതൽ സമയവും കുഴിമാടത്തിനരികിൽ തന്നെയാണ് ചെലവഴിക്കുന്നത്. അവിടെ നിന്നു മാറാൻ പൂച്ച കൂട്ടാക്കുന്നില്ല. തൊട്ടടുത്ത ദിവസങ്ങളിൽ കുഴിമാടത്തിനരികിൽ നിന്നു മാറാതെ നിൽക്കുന്ന പൂച്ചയുടെ ചിത്രങ്ങൾ പ്രദേശവാസിയായ ലാവേഡർ ട്വിറ്ററിൽ പങ്കുവച്ചിരുന്നു.

ഇപ്പോൾ രണ്ടു മാസം പിന്നിട്ടിട്ടും കടുത്ത മഞ്ഞുവീഴ്ച പോലും അവഗണിച്ചാണ് തന്റെ യജമാനന്റെ അരികിൽ പൂച്ച ഇരിക്കുന്നത്. ലാനേഡെർ ജനുവരി 11ന് ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇപ്പോഴും പൂച്ച കുഴിമാടത്തിനനരികിൽ തന്നെയുണ്ട് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം രണ്ടാമതും പങ്കുവച്ചിരിക്കുന്നത്.

Exit mobile version