സമ്പന്നർക്കും ക്യൂ നിൽക്കാൻ മടിയുള്ളവർക്കും വേണ്ടി ക്യൂ നിൽക്കും; ദിവസത്തിൽ സമ്പാദിക്കുന്നത് 16,000 രൂപ!

കടകൾ, മാളുകൾ, തീയറ്ററുകൾ തുടങ്ങി പൊതു സ്ഥലങ്ങളിലെല്ലാം ക്യൂ പലപ്പോഴും പലർക്കും തലവേദനയാകാറുണ്ട്. തിരക്കിട്ട് സാധനം വാങ്ങി മടങ്ങണമെന്ന് ധരിക്കുന്നവർക്ക് വലിയ തിരിച്ചടിയാണ് നീണ്ട ക്യൂ. ഇത് മാനിച്ച് പലപ്പോഴും ഓൺലൈനായി സാധനങ്ങൾ വാങ്ങുന്നതിലേയ്ക്ക് ജനം എത്തിയിരിക്കുകയാണ്. എന്നാൽ ഇപ്പോൾ ക്യൂ നിന്ന് പണം സമ്പാദിക്കുന്നത് 31കാരനാണ് വാർത്തകളിൽ ഇടംപിടിക്കുന്നത്.

ലണ്ടൻ സ്വദേശിയായ ഫ്രെഡി ബെക്കിറ്റ് ആണ് വ്യത്യസ്തമായ വഴിയിലൂടെ പണം സമ്പാദിക്കുന്നത്. സമ്പന്നർക്കും ക്യൂ നിൽക്കാൻ മടിയുള്ളവർക്കും വേണ്ടി ക്യൂ നിന്ന് ഒറ്റ ദിവസം കൊണ്ട് ഈ മുപ്പത്തൊന്നുകാരൻ നേടുന്നത് 16000 രൂപയാണ്.

ഒരു പെണ്ണായിരുന്നെങ്കില്‍ അന്തസ്സായി ഡബ്ല്യൂസിസിയില്‍ ചേരാമായിരുന്നു, ആണ്‍ കളകളെ പറിച്ചുകളഞ്ഞുള്ള ഈ മുന്നേറ്റം അഭിമാനമാണ്; ഹരീഷ് പേരടി

ഒരു മണിക്കൂർ ക്യൂവിൽ കാത്തുനിൽക്കുമ്പോൾ 20 പൗണ്ട് മുതൽ 160 പൗണ്ട് വരെ സമ്പാദിക്കാനാകുമെന്ന് ഫ്രെഡി പറയുന്നു. ചിലപ്പോൾ ഒരു സാധനം കിട്ടാൻ മണിക്കൂറുകളോളം കടകൾക്ക് മുന്നിൽ വരി നിൽക്കേണ്ടി വരും. പകരം നല്ല പ്രതിഫലവും ലഭിക്കും.

സ്ത്രീകളുടെ ബ്യൂട്ടിഷോപ്പുകളിൽ ക്യാമറ സ്ഥാപിച്ചാൽ… ലൈസൻസ് ഇല്ലാതെ ഹുക്ക നൽകിയാൽ..; 10 ലക്ഷം റിയാൽ വരെ പിഴ, സൗദിയിൽ പുതുക്കിയ നിയമ ലംഘനങ്ങളുടെ പട്ടിക ഇങ്ങനെ

മണിക്കൂറുകളോളം വരിയിൽ നിൽക്കുന്നത് തനിക്ക് ഒരു പ്രശ്നമല്ലെന്നും ഈ ജോലിക്ക് ഏറ്റവും ആവശ്യം ക്ഷമയാണെന്നും ഫ്രെഡി കൂട്ടിച്ചേർത്തു.

Exit mobile version