ധീരതയ്ക്കുള്ള അവാര്‍ഡ് നേടിയ ഹീറോ : കംബോഡിയയുടെ ‘രക്ഷകന്‍’ മഗാവ വിടപറഞ്ഞു

മണ്ണിനടിയില്‍ മറഞ്ഞ് കിടന്ന കുഴിബോംബുകള്‍ കണ്ടെത്തി കംബോഡിയക്കാരുടെ ഹീറോ ആയി മാറിയ മഗാവ എന്ന എലി വിടപറഞ്ഞു. ധീരതയ്ക്കുള്ള സ്വര്‍ണമെഡല്‍ നേടിയിട്ടുള്ള മഗാവ എട്ടാമത്തെ വയസ്സിലാണ് ലോകത്തോട് വിട പറഞ്ഞത്.

കംബോഡിയ സൈന്യത്തിലെ അംഗമായിരുന്നു മഗാവ. താന്‍സാനിയയിലുള്ള അപോപോ ചാരിറ്റി എന്ന ഏജന്‍സിയാണ് കുഴിബോംബുകള്‍ കണ്ടെത്താനുള്ള ഔദ്യോഗിക പരിശീലനം മഗാവയ്ക്ക് നല്‍കിയത്. തന്റെ അഞ്ച് വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ 71 കുഴിബോംബുകളും 28 യുദ്ധോപകരണങ്ങളും മഗാവ കണ്ടെത്തിയിട്ടുണ്ട്. 34 ഏക്കറോളം വരുന്ന പ്രദേശമാണ് ആഫ്രിക്കന്‍ ഭീമന്‍ കംഗാരു എലിയുടെ ഇനത്തിലുള്‍പ്പെടുന്ന മഗാവ കുഴിബോംബുകളില്‍ നിന്ന് വിമുക്തമാക്കിയത്.

മഗാവയുടെ മരണം തീര്‍ത്താല്‍ തീരാത്ത നഷ്ടമാണെന്നും അവന്‍ ചെയ്ത അവിശ്വനീയമായ പ്രവര്‍ത്തനത്തിന് എന്നും ഞങ്ങള്‍ നന്ദിയുള്ളവരായിരിക്കുമെന്നും ചാരിറ്റി പ്രസ്താവനയില്‍ അറിയിച്ചു.”അവന്റെ കഠിനാധ്വാനം മൂലമാണ് ഇന്ന് കംബോഡിയക്കാര്‍ സമാധാനമായി ജീവിക്കുന്നതും ജോലി ചെയ്യുന്നതും. ഇല്ലെങ്കില്‍ പലരും ഇന്ന് മരണത്തിന്റെ പിടിയില്‍ അകപ്പെട്ടേനെ ചുരുങ്ങിയ പക്ഷം കയ്യോ കാലോ നഷ്ടപ്പെട്ട് നരകിക്കേണ്ടി വന്നേനെ. അവന്റെ സേവനങ്ങള്‍ കംബോഡിയക്കാര്‍ അവനോട് എന്നും കടപ്പെട്ടിരിക്കും.” അവര്‍ പറഞ്ഞു.

Also read : സ്ത്രീധന പീഡനം : ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ ദ്രോഹിക്കുമ്പോള്‍ സാഹചര്യം ​ഗുരുതരമാകുന്നുവെന്ന് സുപ്രീംകോടതി

നാലാഴ്ച മാത്രം പ്രായമുള്ളപ്പോഴാണ് ചാരിറ്റിയിലെ ജീവനക്കാര്‍ മഗാവയുടെ പരിശീലനം തുടങ്ങുന്നത്. ചെറിയ ശബ്ദങ്ങളോട് പോലും പ്രതികരിക്കാനും, ഗന്ധങ്ങള്‍ തിരിച്ചറിയാനും മഗാവയ്ക്ക് പരിശീലനം ലഭിച്ചിരുന്നു. 2020 സെപ്റ്റംബറിലാണ് മഗാവയെ ധീരതയ്ക്കുള്ള അവാര്‍ഡ് നല്‍കി കംബോഡിയ സര്‍ക്കാര്‍ ആദരിക്കുന്നത്.

Exit mobile version