തട്ടുകടയില്‍ നിന്നും വാങ്ങിയ ജീരകസോഡയില്‍ ചത്ത എലി, കണ്ടത് പകുതി കുടിച്ച് കഴിഞ്ഞ്, പിന്നാലെ യുവാവിന് ദേഹാസ്വാസ്ഥ്യം

കോഴിക്കോട് : തട്ടുകടയില്‍ നിന്നും വാങ്ങിയ ജീരകസോഡയില്‍ ചത്ത എലിയെ കണ്ടത്തിയതായി പരാതി. കോഴിക്കോട് ജില്ലയിലാണ് സംഭവം. ജീരകസോഡ കുടിച്ചയാള്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സ തേടി.

മുക്കംകടവ് പാലത്തിന് സമീപമുള്ള തട്ടുകടയില്‍നിന്നു വാങ്ങിയ ജീരകസോഡയിലാണ് ചത്ത എലിയെ കണ്ടെത്തിയത്. മുക്കം മുത്തേരി സ്വദേശി വിനായകനായിരുന്നു ഈ ദുരനുഭവമുണ്ടായത്.

also read: ചെന്നൈ പ്രളയം; നാല് മരണം, കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി, വിമാനത്താവളം അടച്ചു

ഞായറാഴ്ച രാത്രിയാണ് സംഭവം. വിനായകന്‍ വാങ്ങിയ സോഡ കുടിച്ചതിന് പിന്നാലെയാണ് എലിയെ കണ്ടെത്തിയത്. പിന്നാലെ വിനായകന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതിനെത്തുടര്‍ന്ന് ഇയാള്‍ ചികിത്സ തേടി.

Exit mobile version