കോടികള്‍ മുടക്കിയ സെലിബ്രിറ്റി വിവാഹങ്ങള്‍ക്കിടയില്‍ മാതൃകയായി 20000 രൂപയുടെ പാകിസ്താന്‍ വിവാഹം; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

ഇസ്ലാമാബാദ്: കോടികള്‍ മുടക്കിയ സെലിബ്രിറ്റി വിവാഹക്കാഴ്ചകളായിരുന്നു കഴിഞ്ഞ കുറച്ചു നാളുകളായി കണ്ടികുന്നത്. എന്നാല്‍ ഇതാ ഒരു ചെലവ് ചുരുക്കല്‍ വിവാഹത്തിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ കൊണ്ടാടുന്നത്. 20,000 രൂപ കൊണ്ട് വിവാഹവും വിവാഹസല്‍ക്കാരവും നടത്തിയിരിക്കുകയാണ് പാകിസ്താന്‍ സ്വദേശി റിസ്വാന്‍ എന്ന യുവാവ്. ഏറ്റവും അടുപ്പമുള്ള സുഹൃത്തുക്കളും ബന്ധുക്കളുമായി 25 പേര്‍ മാത്രമാണ് സല്‍ക്കാരത്തില്‍ പങ്കെടുത്തത്.

വിവാഹവേദിയായി പലരും കൊട്ടാരവും വിദേശരാജ്യങ്ങളും തെരഞ്ഞടുക്കുമ്പോള്‍ ഇതാ റിസ്വാന്‍ തെറഞ്ഞെടുത്തത് സ്വന്തം വീടിന്റെ ടെറസ്സ്. റിസ്വാന്റെ അച്ഛന്‍ മനോഹരമായ ചെറിയ ലൈറ്റുകള്‍ കൊണ്ട് ടെറസ് അലങ്കരിക്കുക കൂടി ചെയ്തതോടെ മനോഹരമായ വിവാഹവേദിയായി അത് മാറി. എന്നാല്‍ സല്‍ക്കാരത്തിന് പങ്കെടുത്ത അതിഥികള്‍ക്ക് ഭക്ഷണകാര്യത്തില്‍ ഒരു കുറവും വരുത്തിയില്ല
ചിക്കന്‍ കബാബ്, ചിക്കന്‍ സ്റ്റീക്ക്, പറാത്ത, ഹല്‍ഹാ, സ്‌ട്രോബറി .ഇവ ഒരുക്കാനായി കൂട്ടുകാരന്‍ പാചകക്കാരനെ വിട്ടുകൊടുത്തു. വിഭവങ്ങള്‍ക്ക് ആവശ്യമായ മസാലക്കൂട്ട് റിസ്വാന്‍ തന്നെയാണ് കടകളില്‍ പോയി വാങ്ങിയത്. വരുന്നവര്‍ക്ക് ഇരിക്കാനുള്ള കസേരകള്‍ അടുത്തുള്ള പാര്‍ട്ടി ഓഫീസില്‍ നിന്നും വാടകയ്ക്ക് എടുത്തു.

വജ്രങ്ങളും രത്‌നങ്ങളും പതിക്കാത്ത എന്നാല്‍ കാണാന്‍ ഭംഗിയുള്ള നീല നിറത്തിലുള്ള കുര്‍ത്തയണിഞ്ഞ് റിസ്വാനും അതേ നിറത്തിലെ സല്‍വാര്‍ അണിഞ്ഞ് വധുവും എത്തി. രാത്രി മതിവരുവോളം ഇരുവരും സുഹൃത്തുക്കളോടൊപ്പം ടെറസിലിരുന്ന് സംസാരിച്ചും ആടിപ്പാടിയുമാണ് വിവാഹസല്‍ക്കാരം അവസാനിപ്പിച്ചത്. പ്രിയപ്പെട്ടവരോടൊപ്പമുള്ള സംഘര്‍ഷങ്ങളില്ലാത്ത നിമിഷങ്ങളായിരുന്നു ആ ദിനമെന്ന് റിസ്വാന്‍ ടിറ്ററില്‍ കുറിച്ചു.

Exit mobile version