വിവാഹത്തിന് കൈപിടിച്ച് വേദിയിലെത്തിക്കാൻ അമ്മയില്ല; പകരം ഫോട്ടോ നെഞ്ചോട് ചേർത്ത് പിടിച്ച് വധു; കണ്ണുനനയിച്ച് ചിത്രം

പെഷവാർ: സ്വന്തം വിവാഹത്തിന് താങ്ങായും തണലായും അനുഗ്രഹം ചൊരിയാനും അമ്മയില്ലാത്തതിന്റെ വേദന മുഴുവൻ ഈ ഒറ്റഫ്രെയിമിൽ നിന്നും വ്യക്തമാകും. അമ്മയുടെ ഓർമ്മകൾ പേറുന്ന ചിത്രം കൈയ്യിലേന്തിയാണ് ഈ നവവധു വേദിയിലേക്ക് കടന്നുവന്നത്.

also read-ഗുരു ഗ്രന്ഥ സാഹിബിന് മുന്നിലെ വാളിൽ തൊടാൻ ശ്രമിച്ചു; സുവർണക്ഷേത്രത്തിൽ യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു

വധുവിന്റെ പിതാവും മറ്റ് ബന്ധുക്കളും ദു:ഖം അടക്കാൻ ബുദ്ധിമുട്ടുന്നതും വീഡിയോയിൽ കാണാം. പാകിസ്താനിൽ നിന്നുള്ള ഒരു വിവാഹത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയുടെ കണ്ണുനനയിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് മരണമടഞ്ഞ അമ്മയുടെ ചിത്രം നെഞ്ചോട് ചേർത്ത് പിടിച്ചും പിതാവിന്റെ കരംപിടിച്ചും നിറകണ്ണുകളോടെയാണ് വധു വിവാഹവേദിയിലേക്ക് വരുന്നത്. വേദിയിലേക്ക് നടന്നുനീങ്ങുമ്പോഴും അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

ഫോട്ടോഗ്രാഫറായ മാഹാ വജാഹത് ഖാൻ ആണ് 57 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. അമ്മ മരണപ്പെട്ടുപോയ എല്ലാ പെൺമക്കൾക്കുമായി സമർപ്പിക്കുന്നു എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. വിവാഹച്ചടങ്ങൾക്കുശേഷം വധു തന്റെ പിതാവിനെ കെട്ടിപ്പിടിച്ച് യാത്രപറയുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.

Exit mobile version