മലൈക്കോട്ടൈ വാലിബനിലെ റഷ്യന്‍ താരം കേരളത്തിന്റെ മരുമകള്‍! ഇനി ആയോധനകല പരിശീലകന്‍ വിപിന്റെ സഖി

സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന റിലീസാകാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന് ഇനി പുതിയൊരു കേരള ബന്ധം കൂടി. ചിത്രത്തിലെ റഷ്യന്‍ താരം ഡയാന വിവാഹിതയായിരിക്കുകയാണ്.

കേരളത്തിന്റെ മരുമകളായാണ് ഡയാന മാറിയിരിക്കുന്നത്. ആയോധനകല പരിശീലകന്‍ വിപിനെയാണ് ഡയാന വിവാഹം ചെയ്തിരിക്കുന്നത്. ഞായറാഴ്ച ചിന്മയ മിഷന്റെ നവഗ്രഹ ക്ഷേത്രത്തിലായിരുന്നു വിവാഹം നടന്നത്.

മോഡലും യോഗ പരിശീലകയും നര്‍ത്തകിയുമായ ഡയാന കളരിയിലും മിടുക്കിയാണ്. ടിബറ്റന്‍ സൗണ്ട് ഹീലിങ് പരിശീലക കൂടിയാണ് ഈ റഷ്യന്‍ സുന്ദരി. മുംബൈയില്‍ വെല്‍നെസ് കേന്ദ്രത്തില്‍ കളരി, ജൂഡോ, യോഗ തുടങ്ങിയവയുടെ പരിശീലിപ്പിച്ചു വരികയാണ് വിപിന്‍.

ALSO READ- പ്രഫുല്‍ ദാസ് കുഴല്‍ക്കിണറില്‍ വീണ് മരിച്ച അതേ ഇടത്ത് ബൈക്ക് അപകടം; സഹോദരന്‍ രാഹുല്‍ദാസിനും ദാരുണാന്ത്യം

ചേറൂര്‍ കഴിപ്പുറത്ത് രമാദേവിയുടെയും കുന്നമ്പുള്ളി ചന്ദ്രശേഖരന്റെയും മകനാണ് വിപിന്‍. മോസ്‌കോയിലെ വിക്ടര്‍ നസനോവിന്റെയും ലിഡിയ നസനോവയുടെയും മകളാണ് ഡയാന.

Exit mobile version