ഇന്തോനേഷ്യയില്‍ വീണ്ടും സുനാമി മുന്നറിയിപ്പ്; കനത്ത ജാഗ്രത നിര്‍ദേശം നല്‍കി

ശനിയാഴ്ച പ്രദേശിക സമയം രാത്രി 9.30 ഓടെ സുനാമിത്തിരകള്‍ നാശം വിതച്ചത്. നൂറു കണക്കിന് കെട്ടിടങ്ങള്‍ നശിച്ചതുള്‍പ്പെടെ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വീണ്ടും സുനാമി മുന്നറിയിപ്പ്. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ആരും ബീച്ചുകളില്‍ പോകരുതെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ച അഗ്‌നിപര്‍വതത്തില്‍ നിന്ന് തുടര്‍ സ്‌ഫോടനങ്ങളുണ്ടായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസം, ഇന്തോനേഷ്യയില്‍ ഉണ്ടായ സുനാമിയില്‍ മുന്നൂറിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 1000ങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കാണാതായ നിരവധിപ്പേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

ശനിയാഴ്ച പ്രദേശിക സമയം രാത്രി 9.30 ഓടെ സുനാമിത്തിരകള്‍ നാശം വിതച്ചത്. നൂറു കണക്കിന് കെട്ടിടങ്ങള്‍ നശിച്ചതുള്‍പ്പെടെ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

കടലിനടിയില്‍ ഉണ്ടായ അഗ്നിപര്‍വ്വത സ്ഫോടനത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലാണ് സുനാമിക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നിറഞ്ഞ് റോഡ് ഗതാഗതം തടസപ്പെട്ടതിനാല്‍ പലയിടങ്ങളിലേക്കും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല.

ജാഗ്രത നിര്‍ദേശം
തീരപ്രദേശത്തുള്ളവര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്‍കി

അഗ്‌നിപര്‍വതത്തില്‍ നിന്ന് വീണ്ടും സ്‌ഫോടനങ്ങളുണ്ടായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്

ആരും ബീച്ചുകളില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്

Exit mobile version