ഇന്തോനേഷ്യയില്‍ മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും; നൂറിലേറെ പേര്‍ മരിച്ചു

indonasia, flood| bignewslive

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും. മിന്നല്‍ പ്രളയത്തില്‍ നൂറിലേറെ പേര്‍ മരിക്കുകയും നിരവധിപേരെ കാണാതാവുകയും ചെയ്തു. ഇന്തോനേഷ്യയിലും സമീപരാജ്യമായ കിഴക്കന്‍ ടിമോറിലും വീശിയടിച്ച സെറോജ ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് കനത്തമഴയും മണ്ണിടിച്ചിലുമുണ്ടായത്.

കിഴക്കന്‍ ഇന്തോനേഷ്യയിലെ ഫ്‌ളാര്‍സ് ദ്വീപ് മുതല്‍ കിഴക്കന്‍ ടിമോര്‍ വരെയുള്ള ഭാഗങ്ങളിലെ ഭൂരിഭാഗം വീടുകളും വെള്ളത്തിനടിയിലായി. വീടുകളില്‍ വെള്ളവും ചെളിയും കയറിയതിനെ തുടര്‍ന്ന് ആയിരക്കണക്കിനാളുകള്‍ പലായനം ചെയ്തു.

സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. റോഡുകള്‍ തകര്‍ന്നതും വൈദ്യുതി ബന്ധം മുറിഞ്ഞതും രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്. മഴ അടുത്ത ദിവസവും തുടരുമെന്നാണ് ദുരന്ത നിവാരണ ഏജന്‍സിയുടെ വിലയിരുത്തല്‍.

Exit mobile version