യുദ്ധം മുന്‍കൂട്ടി കണ്ടുള്ള നീക്കമോ ? : യുഎസ് യുദ്ധക്കപ്പലുകളുടെ മാതൃകകളുണ്ടാക്കി ചൈനയുടെ പരിശീലനമെന്ന് റിപ്പോര്‍ട്ട്

ബെയ്ജിങ് : യുഎസ് യുദ്ധക്കപ്പലുകളുടെയും നാവികസേനാ വിമാനവാഹിനികളുടെയും മാതൃകയുണ്ടാക്കി ചൈന പരിശീലനം നടത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ഷിന്‍ഷിയാങ് പ്രവിശ്യയിലെ താക്ലമക്കാന്‍ മരുഭൂമിയില്‍ നടക്കുന്ന പരിശീലനത്തിന്റെ ഉപഗ്രഹചിത്രങ്ങള്‍ യുഎസ് ബഹിരാകാശ സാങ്കേതിക കമ്പനിയായ മാക്‌സര്‍ പുറത്തുവിട്ടു.

തെക്കന്‍ ചൈനക്കടല്‍, തായ്വാന്‍ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ അസ്വാരസ്യങ്ങളുള്ളതിനാല്‍ യുദ്ധം മുന്‍കൂട്ടി കണ്ടുള്ള നീക്കമാണോ ചൈനയുടേതെന്ന് സംശയമുയരുന്നുണ്ട്. യുഎസിന്റെ വിമാനവാഹിക്കപ്പലിന്റെയും രണ്ട് മിസൈല്‍വേധ കപ്പലിന്റെയും മാതൃകകളാണ് മരുഭൂമിയിലെ പരിശീലനകേന്ദ്രത്തില്‍ ചൈന നിര്‍മിച്ചിരിക്കുന്നത്.

ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിക്കാനാണ് സമുച്ചയം ഉപയോഗിക്കുന്നതെന്ന് യുഎസ് നാവിക ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ചൈന റിപ്പോര്‍ട്ടിനോട് പ്രതികരിച്ചിട്ടില്ല.

Exit mobile version