‘ഐ ലവ് യു’, കഴുത്തില്‍ ചുറ്റിപ്പിണഞ്ഞ പാമ്പിനെ തലോടിയും ചുംബിച്ചും യുവതി; വൈറല്‍ വീഡിയോ

പാമ്പിനെ തലോടിയും ചുംബിച്ചും കൊഞ്ചിയ്ക്കുന്ന യുവതിയുടെ വീഡിയോ വൈറലാകുന്നു. റോയല്‍ പൈത്തണ്‍സ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

ഞാന്‍ എന്റെ പാമ്പിനെ സ്‌നേഹിക്കുന്നു എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ യുവതിയെ ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന പാമ്പിനെ കാണാം.

യുവതി പാമ്പിനെ ചുംബിച്ചു. വീണ്ടും ഒരു ഉമ്മ കൂടി നല്‍കി ഐ ലവ് യു എന്ന് യുവതി പറഞ്ഞപ്പോള്‍ പാമ്പ് വായയടയ്ക്കുന്നുണ്ട്.

പാമ്പ് എന്ത് ക്യൂട്ടാണെന്നും ഇത്ര സ്‌നേഹമുള്ള ജീവിയാണോ എന്നുമാണ് വീഡിയോ കണ്ടവര്‍ ചോദിക്കുന്നത്.

Exit mobile version