വിനോദസഞ്ചാരികള്‍ വഴി വീണ്ടും കോവിഡ് : ഫ്‌ളൈറ്റുകള്‍ റദ്ദാക്കി, സ്‌കൂളുകള്‍ അടച്ച് ചൈന

ബെയ്ജിങ് : രാജ്യത്തെത്തിയ വിനോദസഞ്ചാരികളുടെ സംഘത്തില്‍ നിന്ന് കോവിഡ് പടര്‍ന്നതോടെ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ചൈന. രാജ്യമെങ്ങും വ്യാപകമായ കോവിഡ് പരിശോധനകളാണ് ഇന്ന് നടക്കുന്നത്. ഇതു കൂടാതെ ഏകദേശം നൂറോളം ഫ്‌ളൈറ്റുകള്‍ സര്‍ക്കാര്‍ റദ്ദാക്കുകയും സ്‌കൂളുകള്‍ അടയ്ക്കുകയും ചെയ്തു.

വിനോദ സഞ്ചാരത്തിനെത്തിയ വൃദ്ധ ദമ്പതികളില്‍ കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് കേസുകള്‍ വര്‍ധിക്കുന്നത്. ബെയ്ജിങ് അടക്കം അഞ്ചോളം പ്രവിശ്യകളില്‍ ഡസന്‍ കണക്കിന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്റെ കണക്ക് പ്രകാരം 13 കോവിഡ് കേസുകളാണ് രാജ്യത്ത് ഇന്ന് സ്ഥിരീകരിച്ചത്.

ബെയ്ജിങ് അതിര്‍ത്തികള്‍ അടയ്ക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്. പ്രാദേശിക തലത്തില്‍ ലോക്ക്ഡൗണും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമാണ് ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതി. ഇതിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്.

Exit mobile version