തായ്‌വാന് മുകളില്‍ രണ്ട് ദിവസങ്ങളിലായി ചൈനയുടെ 77 യുദ്ധവിമാനങ്ങള്‍

തായ്‌പെയ് : തായ്‌വാന് നേരെ രണ്ട് ദിവസങ്ങളിലായി യുദ്ധവിമാനങ്ങളയച്ച് ചൈന. വെള്ളി, ശനി ദിവസങ്ങളിലായി 77 യുദ്ധവിമാനങ്ങളാണ് തായ്‌വാന് നേരെ ചൈന പറത്തിയത്.

ചൈനയുടെ ദേശീയ ദിനത്തിന്റെ ഭാഗമായുള്ള അഭ്യാസപ്രകടനം കൂടെയായിരുന്നു ഇതെന്നാണ് വിവരം. ജെ-16 യുദ്ധവിമാനങ്ങള്‍, സു-30 യുദ്ധവിമാനങ്ങള്‍, വൈ-8-ആന്റി സബ്മറൈന്‍ മുന്നറിയിപ്പ് വിമാനങ്ങള്‍, കെജെ-500 മുന്നറിയിപ്പ് വിമാനം എന്നിവയെല്ലാം സംഘത്തിലുണ്ടായിരുന്നു. ശനിയാഴ്ച 39 വിമാനങ്ങളും വെള്ളിയാഴ്ച 38 വിമാനങ്ങളും അതിര്‍ത്തി ലംഘിച്ച് പറന്നതായി തായ്വാന്‍ അറിയിച്ചു.

ചൈനീസ് നുഴഞ്ഞുകയറ്റത്തിന് മറുപടിയായി തായ്വാനീസ് വ്യോമസേനയും പോര്‍വിമാനങ്ങള്‍ അയച്ചു. എഫ്-16 പോര്‍വിമാനങ്ങളാണ് ചൈനീസ് വിമാനങ്ങള്‍ക്കെതിരായി തായ് വാന്‍ വിന്യസിച്ചത്. വിമാനവേധ മിസൈല്‍ സംവിധാനങ്ങളുപയോഗിച്ച് ചൈനീസ് വിമാനങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്നും വ്യോമസേന അറിയിച്ചു.

Exit mobile version