‘മൂന്ന് കുട്ടികള്‍ വരെയാകാം’ : നിയമത്തിന് അംഗീകാരം നല്‍കി ചൈന

China | Bignewslive

ബെയ്ജിങ് : ദമ്പതിമാര്‍ക്ക് മൂന്ന് കുട്ടികള്‍ വരെയാകാമെന്ന നിയമത്തിന് ഔദ്യോഗിക അംഗീകാരം നല്‍കി ചൈന. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തീരുമാനപ്രകാരമുള്ള പുതുക്കിയ ജനസംഖ്യ കുടുംബാസൂത്രണനിയമം നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് സ്റ്റാന്‍ഡിങ് കമ്മിറ്റി പാസ്സാക്കി.

കുട്ടികളുടെ വിദ്യാഭ്യാസം ഉള്‍പ്പടെയുള്ള കുടുംബത്തിന്റെ അധികബാധ്യതകള്‍ പരിഹരിക്കാന്‍ നികുതി, ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസം, തൊഴില്‍ ഉള്‍പ്പടെയുള്ള മേഖലകളില്‍ അനുബന്ധനടപടികള്‍ സ്വീകരിക്കാനും നിയമം അനുശാസിക്കുന്നുണ്ട്. രാജ്യത്തെ യുവജനതയുടെ സംഖ്യ ഗണ്യമായി കുറവ് വന്നത് മൂലം, 1980 മുതല്‍ തുടര്‍ന്ന് വന്നിരുന്ന ഒറ്റക്കുട്ടി നയം 2016ല്‍ ചൈന ഉപേക്ഷിച്ചിരുന്നു. ദമ്പതിമാര്‍ക്ക് രണ്ട് കുട്ടികള്‍ ആകാമെന്ന ഈ തീരുമാനമാണ് വീണ്ടും പരിഷ്‌കരിച്ചിരിക്കുന്നത്.

40 കോടി കുഞ്ഞുങ്ങളാണ് ഒറ്റക്കുട്ടി നിയമം മൂലം ചൈനയില്‍ പിറക്കാതെ പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനീസ് സ്റ്റാറ്റിസ്റ്റിക്‌സ് ബ്യൂറോ മൂന്നാഴ്ച മുമ്പ് പുറത്തുവിട്ട സെന്‍സസ് പ്രകാരം 1.2 കോടി കുട്ടികളാണ് കഴിഞ്ഞ വര്‍ഷം രാജ്യത്ത് പിറന്നത്. 1961ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്.

Exit mobile version