കോവിഡ് വാക്‌സിനില്‍ പന്നി, നായ എന്നിവയുടെ കൊഴുപ്പ് അടങ്ങിയിട്ടില്ല; ഹലാലാണെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് മഹാമാരിക്കെതിരെ ലോകത്ത് വികസിപ്പിച്ച വാക്സിനുകള്‍ മുസ്ലിം മതവിധി പ്രകാരം അനുവദനീയ(ഹലാല്‍)മെന്ന് ലോകാരോഗ്യ സംഘടന. ഡബ്ല്യുഎച്ച്ഒയുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് വാക്സിന്‍ ഹലാലാണെന്നത് അറിയിച്ചിരിക്കുന്നത്.

കോവിഡ് വാക്‌സിനുകളില്‍ പന്നി, നായ തുടങ്ങിയ മൃഗങ്ങളുടെ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന പ്രചാരണങ്ങളെ തള്ളിയാണ് ലോകാരോഗ്യ സംഘടന ഇക്കാര്യം വ്യക്തമാക്കിയത്.

നായ, പന്നി തുടങ്ങിയ മൃഗങ്ങളുടെ മാംസവും അനുബന്ധ ഉത്പ്പന്നങ്ങളും ഇസ്ലാമിക മതനിയമ പ്രകാരം അനുവദനീയമല്ല. ഈ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന വാക്സിന്‍ ഹലാലാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്.

മൃഗങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ വാക്സിനുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഇസ്ലാമിക ശരിഅത്ത് വിധി പ്രകാരം വാക്സിനുകള്‍ എടുക്കുന്നത് അനുവദനീയമാണെന്നും ലോകാരോഗ്യ സംഘടന ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

Exit mobile version