വൃക്ക തകരാറിലായി മരിച്ചത് 66 കുട്ടികൾ; കാരണമായത് ഇന്ത്യൻ കമ്പനിയുടെ കഫ്സിറപ്പുകൾ, ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

cough syrups | Bignewslive

ന്യൂഡൽഹി: ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിന് ഇടയാക്കിയെന്ന് സംശയിക്കുന്ന കഫ് സിറപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഇന്ത്യയിൽ നിന്നുള്ള മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന്റെ നാല് തരം കഫ് സിറപ്പുകളായ Promethazine Oral Solution, Kofexmalin Baby Cough Syrup, Makoff Baby Cough Syrup, Magrip N Cold Syrup എന്നീ മരുന്നുകളെ കുറിച്ചാണ് ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

അവസാനമായി ഒരു നോക്ക് കാണാൻ കാത്തിരുന്നത് രണ്ടരമാസം; ഒടുവിൽ മൃതദേഹമെത്തി, കണ്ണീരോടെ വിടനൽകി, പിന്നീടറിഞ്ഞു ആളുമാറി! ഷാജി രാജന്റെ ദേഹം എത്തിയത് യുപിയിലും

ഈ നാല് മരുന്നുകളിലും അമിതമായ അളവിൽ ഡയാത്തൈലീൻ ഗ്ലൈക്കോൾ, ഈതൈലീൻ ഗ്ലൈക്കോൾ എന്നിവ അടങ്ങിയിരിക്കുന്നതായി രാസപരിശോധനയിൽ കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നിലവിൽ ഗാംബിയയിൽ വിതരണം ചെയ്ത മരുന്നുകളിലാണ് ഇത് കാണപ്പട്ടിരിക്കുന്നതെങ്കിലും മറ്റു രാജ്യങ്ങളിലും ഇവ വിതരണം ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഡബ്ലു.എച്ച്.ഒ ഡയറക്ടർ ജനറൽ ട്രെഡോസ് അഥാനോം ഗെബ്രിയേസസ് പറഞ്ഞു.

ആയതിനാൽ, ഈ കഫ് സിറപ്പുകൾ ഉപയോഗിച്ചതിന്റെ ഫലമായി ആഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ 66ഓളം കുട്ടികൾ ആണ് വൃക്ക തകരാറിലായി മരണപ്പെട്ടതെന്നാണ് വിവരം. അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളാണ് കൂടുതലായും മരണപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൂടുതൽ അപകടമുണ്ടാകാതിരിക്കാൻ മരുന്നിന്റെ വിതരണം നിർത്തിവെക്കണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. അതേസമയം, ഫാർമസ്യൂട്ടിക്കൽ കമ്പനി ഈ ആരോപണം പാടെ നിഷേധിച്ചിട്ടുണ്ട്.

Exit mobile version