കുരങ്ങുപനി : കേസുകള്‍ വര്‍ധിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടന

ജനീവ : യൂറോപ്പിലും യുഎസിലുമടക്കം വിവിധ രാജ്യങ്ങളില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേസുകള്‍ വര്‍ധിച്ചേക്കാമെന്ന് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. ആള്‍ക്കൂട്ടമുണ്ടാകുന്ന സാഹചര്യങ്ങള്‍ രോഗബാധ വര്‍ധിക്കുന്നതിന് കാരണമാകുമോയെന്ന ആശങ്കയുണ്ടെന്ന് സംഘടനയുടെ യൂറോപ്പ് റീജിയണല്‍ ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗെയെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ കാനഡ, ഓസ്‌ട്രേലിയ, അമേരിക്ക, ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മനി, നെതര്‍ലാന്‍ഡ്, സ്‌പെയിന്‍, ഇറ്റലി, യുകെ, സ്വീഡന്‍, പോളണ്ട് എന്നീ രാജ്യങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്‌പെയിനില്‍ വെള്ളിയാഴ്ച മാത്രം 24 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മാഡ്രിഡ് നഗരത്തില്‍ രോഗബാധയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒരു സ്‌നാനകേന്ദ്രം പ്രാദേശിക ഭരണകൂടം അടച്ചുപൂട്ടി.

Also read : ബിഹാറില്‍ മിന്നലേറ്റ് 33 മരണം

അടുത്തിടെ കാനഡയിലേക്ക് യാത്ര ചെയ്ത ഒരാൾക്ക് കുരങ്ങുപനി ബാധിച്ചതായി ബുധനാഴ്ച യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. മോൺട്രിയൽ മേഖലയിൽ 17 കേസുകൾ സംശയിക്കുന്നതായി ക്യൂബെക്കിലെ ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.

Exit mobile version