മലയാളി വ്യവസായി യുകെയില്‍ കുഴഞ്ഞുവീണ് മരിച്ചു, അപ്രതീക്ഷിത വിയോഗം ഒന്നാം വിവാഹ വാര്‍ഷിക ദിനം ആഘോഷിക്കാനിരിക്കവെ

ലണ്ടന്‍: യുവ പ്രവാസി മലയാളി വ്യവസായി യുകെയില്‍ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കുമ്പളം സ്വദേശി റാഗില്‍ ഗില്‍സ് ആണ് മരിച്ചത്. ഇരുപത്തിയേഴ് വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഫെബ്രുവരി 14 ന് ഒന്നാം വിവാഹ വാര്‍ഷിക ദിനം ആഘോഷിക്കാന്‍ ഇരിക്കുകയായിരുന്നു റാഗിലും ഭാര്യ പെട്രീഷ്യ ജോഷ്വയും. അതിനിടെയായിരുന്നു റാഗിലിന്റെ അപ്രതീക്ഷിത വിയോഗം.

also read:വണ്ടിപ്പെരിയാര്‍ കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു

റാഗില്‍ ഗില്‍സ് കേരള ടേസ്റ്റില്‍ റീട്ടെയില്‍ ഫുഡ് വില്‍പന നടത്തുന്ന എല്‍സി ലിമിറ്റഡിന്റെ ഡയറക്ടര്‍ കൂടിയാണ്. മുപ്പത് വര്‍ഷം മുമ്പാണ് റാഗിലിന്റെ കുടുംബം യുകെയില്‍ എത്തിയത്. ക്രോയിഡോണിലെ വെസ്റ്റ്കോംബ് അവന്യൂവിലാണ് താമസിക്കുന്നത്.

ക്രോയ്ഡോണിലെ വ്യവസായിയും കേരളാ ടേസ്റ്റ് ഉടമയുമായ കുമ്പളം കല്ലുവിളപൊയ്കയില്‍ ഐ. ഗില്‍സ്, രാജി ഗില്‍സ് എന്നിവരാണ് മാതാപിതാക്കള്‍. ഏക സഹോദരന്‍ അഗില്‍ ഗില്‍സ്.

Exit mobile version