ഇസ്രയേലിലും കുരങ്ങുപനി : 12 രാജ്യങ്ങളിലായി 100 രോഗബാധിതര്‍

ജനീവ : കുരങ്ങു പനി കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നത് ആശങ്കയുണര്‍ത്തുന്നു. ഇസ്രയേലില്‍ വിദേശത്ത് നിന്നെത്തിയ വ്യക്തിയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചതോടെ നിലവില്‍ 12 രാജ്യങ്ങളിലായി 100 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു.

രാജ്യത്ത് ആദ്യ കുരങ്ങുപനി കേസ് സ്ഥിരീകരിച്ചെന്നും സംശയാസ്പദമായ മറ്റ് കേസുകള്‍ പരിശോധിക്കുകയാണെന്നും ഇസ്രയേല്‍ അധികൃതര്‍ അറിയിച്ചു. പനിയും മുറിവുകളുമായി വിദേശത്ത് നിന്നും എത്തുന്നവര്‍ ഡോക്ടറെ കാണാനും നിര്‍ദേശിച്ചിട്ടുണ്ട്. രോഗബാധിതനായ വ്യക്തിയെ ടെല്‍ അവീവിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. മിഡില്‍ ഈസ്റ്റില്‍ ആദ്യമായി കുരങ്ങുപനി സ്ഥിരീകരിക്കുന്ന രാജ്യമാണ് ഇസ്രയേല്‍.

Also read : 45 ലക്ഷത്തിന്റെ കാറിന് 8.80 ലക്ഷത്തിന്റെ ഫാൻസി നമ്പർ വാങ്ങി ടോണി; കോട്ടയത്ത് റെക്കോർഡ് തുകയ്ക്ക് ലേലം

കുരങ്ങുപനി സാധാരണ കണ്ടുവരാത്ത രാജ്യങ്ങളില്‍ നിരീക്ഷണം വ്യാപിപിക്കുന്നതിനാല്‍ കൂടുതല്‍ കേസുകള്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കുരങ്ങുപനിയുടെ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും ശുപാര്‍ശകളും വരും ദിവസങ്ങളില്‍ രാജ്യങ്ങള്‍ക്ക് നല്‍കുമെന്നും സംഘടന അറിയിച്ചു.

Exit mobile version