ഐസ്‌ലാന്‍ഡിലും ജപ്പാനിലും ആക്രമണങ്ങള്‍ ഇല്ലാത്തത് അവിടെ മുസ്ലിങ്ങള്‍ ഇല്ലാത്തതിനാല്‍; ഇസ്ലാം വിരുദ്ധ പോസ്റ്റുമായി നെതന്യാഹുവിന്റെ മകന്‍; അക്കൗണ്ട് ബ്ലോക്ക് ചെയ്ത് പണി കൊടുത്ത് ഫേസ്ബുക്ക്

ഇസ്ലാം വിരുദ്ധ കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നതന്യാഹുവിന്റെ മകന്‍ യായിറിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തു

ജെറുസലേം: വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ ഇസ്ലാം വിരുദ്ധ കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നതന്യാഹുവിന്റെ മകന്‍ യായിറിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തു. 24 മണിക്കൂര്‍ സമയത്തേക്കാണ് യായിറിന്റെ അക്കൗണ്ട് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തിരിക്കുന്നത്. സംഭവം ട്വിറ്ററലൂടെയാണ് യായിര്‍ പുറത്തുവിട്ടത്.

‘വളരുന്ന സമൂഹമാധ്യമത്തിന്റെ സ്വേച്ഛാധിപത്യം’ എന്നായിരുന്നു യായിര്‍ ട്വീറ്റ് ചെയ്തത്. എല്ലാ മുസ്ലീങ്ങളും ഇസ്രയേല്‍ വിട്ടു പോകണം. ഐസ്‌ലാന്‍ഡിലും ജപ്പാനിലും ആക്രമണങ്ങള്‍ ഇല്ലാത്തത് അവിടെ മുസ്ലീങ്ങള്‍ ഇല്ലാത്തത് കൊണ്ടാണ് എന്നായിരുന്നു യായിറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

”സമാധാനത്തിന് രണ്ട് വഴികളാണുള്ളത് ഒന്ന് ജൂതന്‍മാര്‍ ഇസ്രയേല്‍ വിട്ടുപോകുക. രണ്ടാമത്തേത് മുസ്ലീങ്ങള്‍ ഇസ്രയേല്‍ വിടുക. ഞാന്‍ രണ്ടാമത്തെ വഴിയാണ് തിരഞ്ഞെടുക്കുന്നതെന്നും” യായിര്‍ മറ്റൊരു പോസ്റ്റിലും കുറിച്ചു. സെന്‍ട്രല്‍ വെസ്റ്റ് ബസ് സ്റ്റേഷനില്‍ വച്ച് രണ്ട് ഇസ്രയേല്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലായിരുന്നു യായിറിന്റെ ഇസ്ലാമിക വിരുദ്ധ ഫേസ്ബുക്ക് പോസ്റ്റ്.

Exit mobile version