93 രാജ്യങ്ങളിലെ സുന്ദരികളെ പിന്തള്ളി ഫിലിപ്പീനി സുന്ദരി കാട്രീനാ എലീസാ ഗ്രേ മിസ് യൂണിവേഴ്‌സ്! ആദ്യ 20ല്‍ പോലും സ്ഥാനമില്ലാതെ ഇന്ത്യ

ദക്ഷിണാഫ്രിക്കയുടെയും വെനസ്വേലയുടെയും സുന്ദരിമാരെ രണ്ടും മൂന്നും സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു കാട്രീനയുടെ വിജയം

ബാങ്കോക്ക്: 93 രാജ്യങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സുന്ദരിമാര്‍ മാറ്റുരച്ച വിശ്വ സുന്ദരി പട്ടത്തിനായുള്ള മത്സരത്തില്‍ ഫിലീപ്പീന്‍സ് സുന്ദരി കാട്രീനാ എലീസാ ഗ്രേ മിസ് യൂണിവേഴ്‌സ് പട്ടം ചൂടി. ദക്ഷിണാഫ്രിക്കന്‍ മുന്‍ വിശ്വസുന്ദരി ഡെമി ലെ കിരീടം ചൂടിച്ചു.

ദക്ഷിണാഫ്രിക്കയുടെയും വെനസ്വേലയുടെയും സുന്ദരിമാരെ രണ്ടും മൂന്നും സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു കാട്രീനയുടെ വിജയം. മത്സരത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ പ്രതിനിധി നെഹാല്‍ ചുഡാസമയ്ക്ക് ആദ്യ 20-ല്‍ പോലും ഇടം പിടിക്കാനായില്ല.

ജീവിതം പഠിപ്പിച്ച ഏറ്റവും വലിയ പാഠമെന്താണെന്ന ചോദ്യത്തിന്, മനിലയിലെ ചേരിയിലും അവിടുത്തെ കുട്ടികളുടെ മുഖത്തും സൗന്ദര്യം കാണാന്‍ സ്വയം പഠിപ്പിച്ചെന്നായിരുന്നു കാട്രീനയുടെ മറുപടി.

കലയെ സ്‌നേഹിക്കുന്ന മ്യൂസിക് തീയറിയില്‍ മാസ്റ്റര്‍ ബിരുദമുള്ള കാട്രീന ഫസ്റ്റ് റണ്ണറപ്പ് ദക്ഷിണാഫ്രിക്കയുടെ തമര്യാന്‍ ഗ്രീനേയും സെക്കന്റ് റണ്ണറപ്പ് മിസ് വെനസ്വേല സ്‌തെഫാനി ഗ്യൂട്ടിറെസിനേയുമാണ് പിന്തള്ളിയത്.

Exit mobile version