ചരിത്രം തിരുത്തി അലക്‌സാന്ദ്ര; 60ാം വയസിൽ ബ്യൂണസ് ഐറിസിന്റെ മിസ് യൂണിവേഴ്‌സായി കിരീടനേട്ടം

ബ്യൂണസ് ഐറിസ്: ലോകത്ത് ഇതുവരം നടന്ന എല്ലാ സൗന്ദര്യ മത്സരങ്ങളുടെയും ചരിത്രം തിരുത്തി ആദ്യമായി ഒരു 60വയസുകാരി ഒന്നാമതെത്തി. അർജന്റീനയിൽ നിന്നുള്ള അറുപതുകാരി അലക്സാന്ദ്ര മരീസ റോഡ്രിഗസാണ് അറുപതാം വയസിൽ ബ്യൂണസ് ഐറിസ് പ്രവിശ്യയുടെ മിസ് യൂണിവേഴ്സ് കിരീടം ചൂടിയിരിക്കുന്നത്.

അലക്സാന്ദ്ര അഭിഭാഷകയും മാധ്യമപ്രവർത്തകയും കൂടിയാണ്. ലാ പ്ലാറ്റ നഗരത്തിലെ താമസക്കാരിയായ അലക്‌സാന്ദ്ര മേയിൽ നടക്കുന്ന മിസ് യൂണിവേഴ്സ് അർജന്റീന മത്സരത്തിൽ ബ്യൂണസ് ഐറിസിനെ പ്രതിനിധീകരിക്കും. അവിടെ വിജയിക്കാനായാൽ അവർക്ക് മെക്സിക്കോയിൽ സെപ്റ്റംബർ 28-ന് നടക്കുന്ന മിസ് യൂണിവേഴ്സ് മത്സരത്തിൽ അർജന്റീനയെ പ്രതിനിധീകരിച്ച് പങ്കെടുക്കാനാകും.

ALSO READ- തിരഞ്ഞെടുപ്പിനിടെ മണിപ്പൂരിൽ സംഘർഷം പുകയുന്നു; സായുധസംഘത്തിന്റെ ആക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു
നിലവിൽ മിസ് യൂണിവേഴ്സ് മത്സരത്തിൽ മാറ്റുരയ്ക്കുന്ന മറ്റൊരു പ്രായം കൂടിയ മത്സരാർഥി ഡൊമിനികൻ റിപ്പബ്ലിക്കിന്റെ ഹൈദി ക്രൂസാണ്. 47 വയസുകാരിയാണ് ഹൈദി. മുൻപ് ൗന്ദര്യ മത്സരത്തിൽ 18-നും 28-നും ഇടയിൽ പ്രായമുള്ളവർക്കായിരുന്നു മത്സരിക്കാൻ അനുമതി ലഭിച്ചിരുന്നത്. എന്നാൽ 2023-ൽ ഈ നിയമം മാറ്റുകയും 18 വയസ് മുതൽ എത്രവയസ് വരേയുള്ളവർക്കും മത്സരത്തിൽ പങ്കെടുക്കാൻ അവസരം നൽകുകയുമായിരുന്നു.

Exit mobile version