ഗെയിം കളിക്കാനായി ആറുവയസുകാരൻ മകന് ഐപാഡ് നൽകി; ഈ അമ്മയ്ക്ക് നഷ്ടമായത് 11 ലക്ഷം രൂപ!

jessica| world news

ന്യൂഡൽഹി: പ്രമുഖ ആഡംബര ബ്രാൻഡായ ആപ്പിളിന്റെ ഉപഭോക്താവ് തന്റെ ഐപാഡ് മകന് കളിക്കാൻ കൊടുത്തതോടെ കിട്ടിയത് എട്ടിന്റെ പണി. ജെസീക്ക ജോൺസൺ എന്ന യുവതിക്കാണ് മകന് ഐപാഡ് ഗെയിം കളിക്കാൻ കൊടുത്തതിലൂടെ 11 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചത്.

ജെസീക്കയുടെ അക്കൗണ്ടിൽനിന്ന് ഇത്രയും വലിയതുക ആപ്പിളിന്റെ അക്കൗണ്ടിലേക്ക് പോയതോടെയാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് തട്ടിപ്പുകളെ കുറിച്ച് ജെസീക്ക കേട്ടിട്ടുണ്ടെങ്കിലും സ്വന്തം അക്കൗണ്ടിൽ നിന്നും തട്ടിപ്പിന് ഇരയാകാതെ തന്നെ ഇത്രയേറെ വലിയ തുക നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലായിരുന്നു ജെസീക്ക.

എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിൽ ആറുവയസുകാരൻ മകനാണ ്തന്റെ അക്കൗണ്ട് കാലിയാക്കിയതെന്ന് ജെസീക്ക മനസിലാക്കുകായായിരുന്നു. ജെസീക്കയുടെ ഐപാഡിൽ ഗെയിം കളിക്കലാണ് മകൻ ജോർജ് ജോൺസന്റെ പ്രധാന വിനോദം. ഇത്തരത്തിൽ ഗെയിം കളിയിൽ ആവേശം മൂത്ത ജോർജ് ആപ്പിൾ ആപ്പ് സ്‌റ്റോറിൽനിന്ന് ആപ്പുകൾ വാങ്ങിക്കൂട്ടുകയായിരുന്നു. 11 ലക്ഷം രൂപയുടെ ആപ്പുകളാണ് ജോർജ് വാങ്ങിച്ചുകട്ടിയതെന്ന് അവനോ അമ്മയോ തിരിച്ചറിഞ്ഞിരുന്നില്ല. ഗെയിം കളിക്കുന്നതിനായി ജൂലൈ മുതലാണ് മകൻ ജെസീക്കയുടെ ഐപാഡ് ഉപയോഗിക്കാൻ തുടങ്ങിയത്.

Exit mobile version