ഗംഭീരമായ നാല് വർഷമാണ് കഴിഞ്ഞുപോയത്; പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയുമായി ട്രംപ്

donald trump | World news

വാഷിങ്ടൺ: അടുത്ത തവണ അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചാമെത്ത പ്രതീക്ഷയുമായി ഡൊണാൾഡ് ട്രംപ്. 2024ലെ തെരഞ്ഞെടുപ്പിൽ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് എത്താമെന്നാണ് ട്രംപിന്റെ പ്രതീക്ഷ. തെരഞ്ഞെടുപ്പിൽ അട്ടിമറി നടത്തിയാണ് ജോ ബൈഡൻ വിജയിച്ചതെന്ന് ആരോപിച്ച ട്രംപ് പിന്നീട് തെരഞ്ഞെടുപ്പ് ഫലം സ്വാഗതം ചെയ്തിരുന്നു.

ഗംഭീരമായ നാല് വർഷമാണ് കടന്നുപോയതെന്നും നാല് കൊല്ലം കൂടി ജനങ്ങൾക്ക് വേണ്ടി നേടാനുള്ള ശ്രമത്തിലാണെന്നും അത് സാധ്യമായില്ലെങ്കിൽ നാല് കൊല്ലത്തിന് ശേഷം വീണ്ടും കാണാമെന്നും ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ സംഘടിപ്പിച്ച ക്രിസ്മസ് പരിപാടിയ്ക്കിടെ ട്രംപ് പ്രതീക്ഷ പങ്കുവെച്ചു.

നേരത്തെ, തെരഞ്ഞെടുപ്പ് തോൽക്കുമെന്നുറപ്പായതോടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടതിനെതിരെ നിയമപോരാട്ടത്തിനായി 17 കോടി ഡോളറോളം ട്രംപ് സമാഹരിച്ചതായി അദ്ദേഹവുമായി അടുത്ത കേന്ദ്രം വെളിപ്പെടുത്തി. ഇക്കാര്യം പ്രസിഡന്റ് പദവി ഒഴിയാനുള്ള ട്രംപിന്റെ താത്പര്യമില്ലായ്മയും റിപ്പബ്ലിക്കൻ പാർട്ടിയിൽ അദ്ദേഹം ശക്തമായ സാന്നിധ്യമായിരിക്കുമെന്നതിന്റെ തെളിവുമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

തെരഞ്ഞെടുപ്പ് അട്ടിമറിയെന്ന ട്രംപിന്റെ ആരോപണത്തിൽ നീതിന്യായവകുപ്പും ആഭ്യന്തരസുരക്ഷാ വകുപ്പും അന്വേഷണം നടത്തിയിരുന്നു. എന്നാൽ അറ്റോർണി ജനറൽ ട്രംപിന്റെ അട്ടിമറി ആരോപണങ്ങൾ തള്ളിക്കളഞ്ഞു.

Exit mobile version