വയസ്സ് വെറും നാല്, അമ്മ അറിയാതെ ഓണ്‍ലൈനായി വാങ്ങിയത് 5,500രൂപയുടെ ഫാസ്റ്റ് ഫുഡ്, ഒരേ സമയം കരച്ചിലും ചിരിയും വന്നുപോയ നിമിഷങ്ങളെന്ന് അമ്മ, ഭക്ഷണത്തിന്റെ നീണ്ട ലിസ്റ്റ് കണ്ട് ഞെട്ടി സോഷ്യല്‍മീഡിയ

ഇന്നത്തെ കുട്ടികളെല്ലാം ജനിച്ചു വീഴുമ്പോള്‍ തൊട്ട് കയ്യില്‍ മൊബൈല്‍ ഫോണുമായി വളര്‍ന്നുവന്നവരാണ്. രണ്ടു വയസ്സൊക്കെ ആകുമ്പോഴേക്കും ഏതാണ്ട് എല്ലാ ടെക്നോളജിയും അവര്‍ മനഃപാഠമാക്കിയിട്ടുണ്ടാകും. മാതാപിതാക്കള്‍ പോലും അറിയാത്ത പലതും അവര്‍ അറിഞ്ഞിരിക്കും.

മാതാപിതാക്കളറിയാതെ ഓണ്‍ലൈന്‍ പര്‍ച്ചേസ് വരെ നടത്തിയ ഒരു നാലുവയസ്സുകാരന്റെ വാര്‍ത്തയാണ് ഇന്ന് മാധ്യമങ്ങളില്‍ നിറയുന്നത്. ബ്രസീലിലാണ് സംഭവം. അമ്മയുടെ ഫോണ്‍ കൈക്കലാക്കി മക്ഡൊണാള്‍ഡില്‍ നിന്ന് 400 ബ്രസീലിയന്‍ റീല്‍സിനുള്ള (5,500 ഇന്ത്യന്‍ രൂപ) ഫാസ്റ്റ് ഫുഡാണ് വികൃതിക്കുരുന്ന വാങ്ങിയത്.

സംഭവം കണ്ട് അമ്മ ആദ്യം അമ്പന്നു. പിന്നീട് സാധനങ്ങളെല്ലാം നിരത്തിവച്ച് കൂളായി ഇരിക്കുന്ന മകന്റെ ചിത്രം അമ്മ റൈസ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇത്തരമൊരു സംഭവം ആദ്യമായല്ല നടക്കുന്നതെന്നും അമ്മ പറയുന്നു. ആദ്യം തനിക്ക് ഒരേസമയം കരച്ചിലും ചിരിയും വന്നതെന്നും പിന്നീട് അവനൊപ്പമിരുന്ന് അതെല്ലാം കഴിച്ചെന്നും റൈസ പറയുന്നു.

ഭക്ഷണത്തിന്റെ നീണ്ട ലിസ്റ്റും അമ്മ പോസ്റ്റ് ചെയ്തു. ‘ആറ് ഹാംബര്‍ഗര്‍ മീല്‍സ്, ആറ് മാക് ഹാപ്പി സ്നാക്സ്, എട്ട് എക്സ്ട്രാ ടോയിസ്, രണ്ട് വലിയ ചിക്കന്‍ നഗട്ട്സിനൊപ്പം ചെറുത് 12 എണ്ണം വേറെ, ഒരു വലിയ പൊട്ടറ്റോ ചിപ്സ് പായ്ക്ക് വിത്ത് ബേക്കണ്‍, ചെഡാര്‍, 10 മില്‍ക്ക് ഷേക്ക്, രണ്ട് ടോപ്പ് സണ്‍ഡേ സ്ട്രോബെറി, രണ്ട് ആപ്പിള്‍ ടാര്‍ട്ട്ലെറ്റ്സ്, രണ്ട് മാക് ഫ്ളറി, ഡ്രിങ്കിങ് വാട്ടര്‍ എട്ട് കുപ്പി, ഒരു ഗ്രേപ്പ് ജ്യൂസ്, രണ്ട് സോസുകള്‍…’ എന്നിങ്ങനെ പോകുന്നു ഭക്ഷണത്തിന്റെ നീണ്ട ലിസ്റ്റ്.

Exit mobile version