‘അധ്യാപകന്റെ മതിപ്പ് നേടാന്‍ തീവ്രമായി ആഗ്രഹിക്കുന്ന, അതേ സമയം വിഷയവുമായി ബന്ധപ്പെട്ട് അഭിരുചിയോ, അഭിനിവേശമോ ഇല്ലാത്ത വിദ്യാര്‍ത്ഥിയെ പോലെയാണ് രാഹുല്‍ ഗാന്ധി’; ബറാക്ക് ഒബാമ

വാഷിങ്ടണ്‍: അധ്യാപകന്റെ മതിപ്പ് നേടാന്‍ തീവ്രമായി ആഗ്രഹിക്കുന്ന, അതേ സമയം വിഷയവുമായി ബന്ധപ്പെട്ട് അഭിരുചിയോ, അഭിനിവേശമോ ഇല്ലാത്ത വിദ്യാര്‍ത്ഥിയെ പോലെയാണ് രാഹുല്‍ ഗാന്ധി എന്ന് ബറാക്ക് ഒബാമ. ഒബാമയുടെ രാഷ്ട്രീയ ഓര്‍മക്കുറിപ്പുകള്‍ നിറഞ്ഞ ‘എ പ്രോമിസ്ഡ് ലാന്‍ഡ്’ (a promised land) എന്ന പുസ്തകത്തിലാണ് അദ്ദേഹം രാഹുല്‍ ഗാന്ധിയെ കുറിച്ച് ഇത്തരത്തില്‍ പരാമര്‍ശിച്ചത്.

അതേസമയം ഒരു തരം നിര്‍വികാരമായ ധാര്‍മികമൂല്യങ്ങളുളള വ്യക്തിയെന്നാണ് മന്‍മോഹന്‍ സിങ്ങിനെ ഒബാമ വിശേഷിപ്പിച്ചിരിക്കുന്നത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് കൂടിയായ ഒബാമയുടെ രാഷ്ട്രീയവും വ്യക്തിപരവുമായ ജീവിതത്തെ കുറിച്ച് പരാമര്‍ശിക്കുന്നതാണ് എ പ്രൊമിസ്ഡ് ലാന്‍ഡ് എന്ന പുസ്തകം.

വൈറ്റ് ഹൗസിലെ എട്ടുവര്‍ഷം നീണ്ട ജീവിതത്തെ കുറിച്ചും പുസ്തകത്തില്‍ അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. മന്‍മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി എന്നിവര്‍ക്ക് പുറമേ വ്ളാഡിമിര്‍ പുടിന്‍, മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി, മുന്‍ ചൈനീസ് പ്രസിഡന്റ് ഹു ജിന്റാവോ, അമേരിക്കയുടെ പുതിയ പ്രസിഡന്റ് ജോ ബൈഡന്‍ എന്നിവരടക്കമുള്ള ലോകനേതാക്കളെക്കുറിച്ചുള്ള നിരീക്ഷണങ്ങളും ഒബാമ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ മാന്യനും സത്യസന്ധനും വിശ്വസ്തനെന്നുമാണ് ഒബാമ പുസ്തകത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

Exit mobile version