മുംബൈ ഭീകരാക്രമണത്തിന്റെ ഉത്ഭവം പാകിസ്താനില്‍ തന്നെ; പങ്കിനെ കുറിച്ച് തുറന്ന് പറഞ്ഞ് ഇമ്രാന്‍ ഖാന്‍

മുംബൈ ആക്രമണം നടത്തിയവര്‍ക്കെതിരെ തക്കതായ നടപടി സ്വീകരിക്കണമെന്ന പ്രസ്താവനയോടെയാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഇസ്‌ലാബാദ്: ഇന്ത്യയെ നടുക്കിയ 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ ഉത്ഭവം പാകിസ്താനില്‍ നിന്നെന്ന് സ്ഥിരീകരിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ദേശീയമാധ്യമങ്ങളാണ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മുംബൈ ആക്രമണം നടത്തിയവര്‍ക്കെതിരെ തക്കതായ നടപടി സ്വീകരിക്കണമെന്ന പ്രസ്താവനയോടെയാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

മുംബൈ ആക്രമണത്തിലൂടെ പാകിസ്താന്‍ എന്തോ ലക്ഷ്യമിട്ടിരുന്നുവെന്ന് വാഷിങ്ടണ്‍ പോസ്റ്റിന് അനുവദിച്ച അഭിമുഖത്തില്‍ ഇമ്രാന്‍പറഞ്ഞതായി ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ നിലവിലെ സ്ഥിതി എന്താണെന്ന് അധികൃതരോട് ചോദിച്ചെന്നും കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്നതുമാണ് തന്റെ അഭിപ്രായമെന്ന് വാഷിങ്ടണ്‍ പോസ്റ്റിന് അനുവദിച്ച അഭിമുഖത്തില്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ഏഴുപേര്‍ പ്രത്യേക കോടതിയില്‍ കഴിഞ്ഞ പത്തുവര്‍ഷമായി വിചാരണ നേരിടുന്നുണ്ടെന്നും മതിയായ തെളിവുകള്‍ ഇല്ലാത്തതിനാലാണ് ശിക്ഷാ നടപടികള്‍ വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അഭിമുഖത്തില്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞു. സമാധാനത്തിന് ഇന്ത്യ മുന്നോട്ട് വെക്കുന്ന ചുവടിനൊപ്പം പാകിസ്താന്‍ ഉണ്ടാകുമെന്നും ഇമ്രാന്‍ ഉറപ്പ് നല്‍കി.

Exit mobile version