കൊവിഡ് വാക്‌സിൻ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിൽ; വിതരണത്തിനുള്ള ചർച്ച പുരോഗമിക്കുന്നെന്ന് ബ്രിട്ടീഷ് ഫാർമ കമ്പനി

ലണ്ടൻ: ലോകത്ത് തന്നെ ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ കൊവിഡ് വാകിസ്ൻ പുറത്തിറങ്ങാൻ പോകുന്നു. പരീക്ഷണാടിസ്ഥാനത്തിൽ കൊവിഡ് വാക്‌സിൻ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ബ്രിട്ടീഷ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ മൊഡേണയാണ് അറിയിച്ചത്. ഇതിനായി 110 കോടി ഡോളറിന്റെ നിക്ഷേപം ലഭിച്ചതായും മോഡേണ അറിയിച്ചു.

വാക്‌സിൻ വിതരണത്തിനായി കരാർ ഒപ്പിട്ടിട്ടുള്ള അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളുമായി ചർച്ചകൾ തുടരുകയാണ് കമ്പനി അറിയിച്ചു.

അതേസമയം, കൊവിഡ് വാക്‌സിന്റെ മനുഷ്യരിൽ നടത്തിയ പരീക്ഷണത്തിന്റെ അവസാനഘട്ട പരീക്ഷണം പുരോഗമിക്കുകയാണെങ്കിലും പരീക്ഷണ വിവരങ്ങൾ പൂർണ്ണമായി എന്ന് പുറത്തുവിടുമെന്നത് കമ്പനി അറിയിച്ചിട്ടില്ല. 30,000 വൊളണ്ടിയർമാരിൽ നടക്കുന്ന പരീക്ഷണത്തിന്റെ അണുബാധയുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും വിവരങ്ങൾ പുറത്തുവിടുന്ന സമയക്രമമെന്നും കമ്പനി അറിയിച്ചു.

അതേസമയം, വാക്‌സിൻ 2021ൽ തന്നെ പുറത്തിറക്കാനായാൽ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വർഷമായിരിക്കുമത് എന്ന് കമ്പനി സിഇഒ സ്റ്റീഫൻ ബെൻസൽ പറഞ്ഞു. വാക്‌സിൻ വില ഉടനെ നിശ്ചയിക്കുമെന്നും ചർച്ച പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

Exit mobile version