ഇതുവരെ മനുഷ്യന്‍ കേള്‍ക്കാത്ത ചൊവ്വയിലെ ശബ്ദം കാതുകളില്‍ എത്തിച്ച് നാസ!

നാസയുടെ ചൊവ്വാ പര്യവേക്ഷണപേടകമായ ഇന്‍സൈറ്റാണ് ഇത് റെക്കോഡ് ചെയ്തിരിക്കുന്നത്

കാലിഫോര്‍ണിയ: ശാസ്ത്ര ലോകത്ത് അനുദിനം പല അദ്ഭുതങ്ങളാണ് നടക്കുന്നത്. ഇത്തവണ മനുഷ്യന്‍ ഇതുവരെ കേള്‍ക്കാത്ത ചൊവ്വയിലെ ശബ്ദം കാതുകളില്‍ എത്തിച്ച് ഞെട്ടിച്ചിരിക്കുകയാണ് നാസ. ചൊവ്വയിലെ കാറ്റിന്റെ ശബ്ദമാണ് നാസ പുറത്തുവിട്ടത്.

നാസയുടെ ചൊവ്വാ പര്യവേക്ഷണപേടകമായ ഇന്‍സൈറ്റാണ് ഇത് റെക്കോഡ് ചെയ്തിരിക്കുന്നത്. ഡിസംബര്‍ 1നാണ് ഇത് റെക്കോഡ് ചെയ്തത്. റെക്കോഡ് ചെയ്ത കാറ്റിന്റെ വേഗത 10 മുതല്‍ 14 എംപിഎച്ച് വരെയാണെന്നാണ് നാസ പറയുന്നത്.

Exit mobile version