നിസാരം!! ആറാം മാസത്തിൽ കൂളായി വാട്ടർ സ്‌കീയിങ് നടത്തി ഈ കുരുന്ന്; ലോകറെക്കോർഡും സ്വന്തം

ചെറുപ്രായത്തിൽ തന്നെ വാട്ടർ സ്‌കീയിങ് നടത്തി ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് ഈ കുരുന്ന്. ചെറുപ്രായം എന്ന് പറഞ്ഞാൽ വെറും ആറുമാസം മാത്രം പ്രായമുള്ള റിച്ച് ഹംഫ്രേയ്‌സ് ആണ് ലോകത്തെ തന്നെ ഞെട്ടിച്ച ആ കുഞ്ഞ് സ്‌കീയിങ് ഹീറോ. ബോട്ടുമായി ബന്ധിപ്പിച്ച പ്ലാറ്റ്‌ഫോമിലെ മെറ്റൽ ബാറിൽ പിടിച്ച് വെള്ളത്തിലൂടെ കൂളായി കുതിക്കുന്ന റിച്ചിനെ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

യുഎസിലെ യൂറ്റയിലെ കേയ്‌സി-മിന്റി ഹംഫ്രേയ്‌സ് ദമ്പതികളുടെ മകൻ റിച്ച് ഹംഫ്രേയ്‌സിന്റെ വാട്ടർ സ്‌കീയിങ് വീഡിയോ മാതാപിതാക്കൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ വളരെ വേഗത്തിൽ തന്നെ വൈറലാവുകയും ചെയ്തു. ലൈഫ് ജാക്കറ്റ് അണിഞ്ഞ് പോവെൽ തടാകത്തിലൂടെ ലൈഫ് ജാക്കറ്റ് ഒക്കെ അണിഞ്ഞ് വെള്ളത്തിലൂടെ കുതിക്കുന്ന കുഞ്ഞു റിച്ചക്കൊപ്പം മറ്റൊരു ബോട്ടിൽ പിതാവിനെയും വീഡിയോയിൽ കാണാം. കുഞ്ഞിന്റെ കാൽപാദങ്ങൾ പ്ലാറ്റ്‌ഫോമിൽ സുരക്ഷിതമായി സ്ട്രാപ് ചെയ്തുവച്ചിരുന്നു.

”എന്റെ ആറാം മാസത്തിലെ ജന്മദിനത്തിൽ ഞാൻ വാട്ടർ സ്‌കീയിങ്ങിന് പോയി. പ്രത്യക്ഷത്തിൽ അത് ഒരു വലിയ കാര്യമാണ്.” എന്നായിരുന്നു റിച്ചിന്റെ പേരിൽ തുടങ്ങിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയുടെ അടിക്കുറിപ്പ്. അതേസമയം, വീഡിയോ ആളുകളിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വാട്ടർ സ്‌കീയിങ് താരമാണ് റിച്ചയെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാൽ ഇതിന് കൈയടിക്കരുത്. ഇത് അപകടകരമാണ് എന്നായിരുന്നു ഒരു കമന്റ്. അതേസമയം, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വാട്ടർ സ്‌കീയർക്കുള്ള അനൗദ്യോഗിക ലോക റെക്കോർഡ് ഓബൺ അബ്‌ഷെറിന്റെ പേരിലാണെന്ന് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. മാതാപിതാക്കൾക്കൊപ്പം വാട്ടർ സ്‌കീയിങ് നടത്തുമ്പോൾ ആറ് മാസവും പത്ത് ദിവസവുമായിരുന്നു അബ്‌ഷെറിന്റെ പ്രായം.

Exit mobile version