കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞത് 147 ദിവസം, രോഗമുക്തനായത് പിന്നാലെ മലയാളിക്ക് യുകെയില്‍ ദാരുണാന്ത്യം

ലണ്ടന്‍: കോവിഡ് 19 വൈറസ് ബാധിച്ച് യുകെയില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. ബിസിനസ് സംരംഭകനും സാമൂഹിക പ്രവര്‍ത്തകനുമായ ജിയോമോന്‍ ജോസഫാണ് മരിച്ചത്. നാല്‍പ്പത്തിനാല് വയസ്സായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.

കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലണ്ടനിലെ ക്വീന്‍സ് ആശുപത്രിയിലും കേംബ്രിജിലെ പാപ്വര്‍ത്ത് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഏകദേശം 147 ദിവസങ്ങളോളമാണ് ഇദ്ദേഹത്തില്‍ ചികിത്സയില്‍ കഴിഞ്ഞത്.

കോവിഡ് മുക്തനായെങ്കിലും ശ്വാസകോശരോഗത്തെത്തുടര്‍ന്ന് എഗ്മോ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുകയായിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്. യുകെയില്‍ കോവിഡ് ബാധിച്ചു മരിച്ച പതിനേഴാമത്തെ മലയാളിയാണ്.

കോട്ടയം പൊന്‍കുന്നം ചെങ്കല്ലപ്പള്ളി പന്തിരുവേലില്‍ പി.എം. ജോസഫിന്റെയും പാലാ സ്രാമ്പിക്കല്‍ ത്രേസ്യാമ്മ ജോസഫിന്റെയും മകനാണ്. കെഎസ്യു പ്രവര്‍ത്തകനും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജ് യൂണിയന്‍ ചെയര്‍മാനും ആയിരുന്നു. തേനമ്മാക്കല്‍ സ്മിതയാണ് ഭാര്യ. മക്കള്‍: നേഹ, നിയാല്‍, കാതറിന്‍.

Exit mobile version