മാസ്‌ക് മറന്നേ.. കൈകൊണ്ട് വായ പൊത്തി കാറിലേക്ക് തിരിച്ചോടുന്ന മന്ത്രി; സോഷ്യൽമീഡിയ ഏറ്റെടുത്ത് ചിത്രങ്ങൾ

പാരീസ്: കൊറോണ വൈറസ് ഭീതി വിതയ്ക്കുന്നതിനിടെ മാസ്‌ക് നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്ക് പിഴയും തടവ് ശിക്ഷയും വരെ പല രാജ്യങ്ങളും പ്രഖ്യാപിച്ചുകഴിഞ്ഞു. സ്വയരക്ഷയ്ക്ക് മാസ്‌ക് നിർബന്ധമാണുതാനും. ഈ സാഹചര്യത്തിൽ പലരും മാസ്‌ക് ധരിക്കാൻ മറന്ന് പുറത്തേക്കിറങ്ങുകയും പിന്നീട് ഓർമ്മ വന്നതോടെ തിരിച്ചോടുകയും ചെയ്യുന്നത് പതിവായിട്ടുണ്ട്. ഇതേസാഹചര്യം അഭിമുഖീകരിച്ച ഫ്രഞ്ച് മന്ത്രിയുടെ ചിത്രം സോഷ്യൽമീഡിയയിൽ ഇതിനിടെ വൈറലാവുകയും ചെയ്തിട്ടുണ്ട്.

ഫ്രാൻസിലെ വ്യവസായ മന്ത്രിയായ ആഗ്നസ് പെന്നീറിനും സംഭവിച്ചത് ഇതുതന്നെയായാണ്. ജൂൺ 14 ന് ബേസിൽ ഡെ ആഘോഷത്തിൽ പങ്കെടുക്കാനായി എത്തിയ മന്ത്രി ആഗ്‌നസ് പെന്നീർ കാറിൽ നിന്നിറങ്ങി മുന്നോട്ടു നടക്കുന്നതിനിടെയാണ് മാസ്‌ക് ധരിച്ചില്ലെന്ന് ഓർത്തത്.

ഇതോടെ വായയും മൂക്കും കൈകൊണ്ട് മറച്ച് മാസ്‌ക് ധരിക്കാനായി കാറിലേക്ക് തിരികേ ഓടുന്ന മന്ത്രിയുടെ ചിത്രമാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. മന്ത്രിയുടെ ഓട്ടം കണ്ട ഒരു ഉദ്യോഗസ്ഥൻ മാസ്‌ക് നൽകുകയും ചെയ്തു.

ചൊവ്വാഴ്ച്ച മുതൽ പൊതു സ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാർകോൺ പ്രഖ്യാപിച്ചിരുന്നു.

Exit mobile version