കൊറോണയെ 100 ശതമാനവും തുരത്താൻ സാധിക്കുന്ന വാക്‌സിൻ 2021ൽ: ഫ്രഞ്ച് വിദഗ്ധൻ

പാരിസ്: കൊറോണ വൈറസിനെ പൂർണ്ണമായും തുടച്ചുനീക്കാൻ സാധിക്കുന്ന വാക്‌സിൻ 2021 ഓടെ കണ്ടെത്തുമെന്ന് ഫ്രഞ്ച് വിദഗ്ധൻ അർനോഡ് ഫോന്റനെറ്റ്. കൊറോണ വൈറസിനെതിരായ ഈ വാക്‌സിൻ 100 ശതമാനവും വിജയകരമായിരിക്കുമെന്നാണ് അർനോഡിന്റെ അവകാശ വാദം.

വർഷങ്ങളായി വാക്‌സിന്റെ പരീക്ഷണത്തിലാണ്. വാക്‌സിൻ കണ്ടെത്താൻ ശ്രമങ്ങൾ നടക്കുകയാണ്. എന്നാൽ 2021ൽ മാത്രമേ വാക്‌സിൻ പൂർണ്ണ ഉപയോഗത്തിനു തയാറാകുകയുള്ളൂവെന്നും രോഗപര്യവേഷകനായ അർനോഡ് പറയുന്നു. കൊവിഡ് പ്രതിസന്ധിയുടെ അവസാന ഘട്ടത്തിൽനിന്നു വളരെയധികം ദൂരെയാണ് നമ്മൾ. വൈറസിനൊപ്പം ജീവിക്കുകയാണ് ഇപ്പോൾ നമ്മൾ ചെയ്യേണ്ടത്. മറ്റൊരു ലോക്ക്ഡൗൺ കാലത്തെക്കുറിച്ചുള്ള ചോദ്യം പോലും ഉയരാത്ത സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ഗൗരവകരമായ ജീവിതശൈലികളിലേക്കു മടങ്ങിപ്പോകണമെന്നും
അദ്ദേഹം ഓർമ്മിപ്പിച്ചു.

ഓരോരുത്തരും ശാരീരിക അകലമെങ്കിലും പാലിക്കാൻ ശ്രദ്ധിക്കണമെന്നും ആൾക്കൂട്ടങ്ങളാണു രോഗവ്യാപനത്തിന്റെ പ്രധാന ലക്ഷണമെന്നും അർനോഡ് പറയുന്നു.

Exit mobile version