കൊവിഡ് 19; ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് രണ്ട് ലക്ഷത്തിലേറെ പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം ഒരു കോടി 28 ലക്ഷം കടന്നു

വാഷിങ്ടണ്‍: ആഗോളതലത്തില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലേറെ പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം ഒരു കോടി ഇരുപത്തിയെട്ട് ലക്ഷം കടന്നു.

വൈറസ് ബാധമൂലം ഇതുവരെ അഞ്ച് ലക്ഷത്തി അറുപത്തിയാറായിത്തിലേറെ പേരാണ് മരിച്ചത്. വൈറസ് വ്യാപനം രൂക്ഷമായ അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 58,000ലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 709 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 134000 ആയി ഉയര്‍ന്നു.

രോഗവ്യാപനം കൂടുതലായുള്ള ബ്രസീലില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 945 പേരാണ് മരിച്ചത്. 35,500ലേറെ പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

Exit mobile version