ഇന്ധനവില വര്‍ധനവിനെതിരെയുള്ള പ്രക്ഷോഭം; ഫ്രാന്‍സില്‍ തല്‍ക്കാലം അടിയന്തിരാവസ്ഥയില്ലെന്ന് സര്‍ക്കാര്‍

മഞ്ഞക്കോട്ടണിഞ്ഞ് യെല്ലോ വെസ്റ്റ് മൂവ്മെന്റിന് കീഴില്‍ ആയിരങ്ങളാണ് ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധിച്ച് തെരുവിലിറങ്ങിയത്

പാരീസ്: ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധിച്ച് രാജ്യത്താകമാനം വ്യാപിച്ച പ്രക്ഷോഭത്തിന് തടയിടാന്‍ അടിയന്തിരാവസ്ഥയുടെ ആവശ്യമില്ലെന്ന് ഫ്രഞ്ച് സര്‍ക്കാര്‍. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം ആയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പോയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും ഇനി പുതിയ തീരുമാനങ്ങള്‍ കൈകൊള്ളുന്നതെനന്ന് സര്‍ക്കാര്‍ പ്രതിനിധി അറിയിച്ചു.

മഞ്ഞക്കോട്ടണിഞ്ഞ് യെല്ലോ വെസ്റ്റ് മൂവ്മെന്റിന് കീഴില്‍ ആയിരങ്ങളാണ് ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധിച്ച് തെരുവിലിറങ്ങിയത്. കെട്ടിടങ്ങള്‍ക്ക് തീയിടുകയും നഗരത്തിലെ പ്രധാന റോഡുകള്‍ ഉപരോധിക്കുകയും ചെയ്ത പ്രക്ഷോഭകര്‍ നിരവധി വാഹനങ്ങളാണ് കത്തിച്ചത്. നവംബര്‍ 17നാണ് ഇന്ധനവില വര്‍ധനവിനെതിരെയുള്ള പ്രക്ഷോഭം ആരംഭിക്കുന്നത്.

Exit mobile version