കൊവിഡ് 19; ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 1,21,40000 കടന്നു, മരണം 5,51,000

വാഷിങ്ടണ്‍: ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 1,21,40000 കടന്നു. വൈറസ് ബാധമൂലം 5,51,000 പേരാണ് മരിച്ചത്. അതേസമയം 70 ലക്ഷത്തി പതിനേഴായിരം പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള അമേരിക്കയില്‍ രോഗികളുടെ എണ്ണം മുപ്പത്തിയൊന്നു ലക്ഷം കവിഞ്ഞു. മരണസംഖ്യ ഒരു ലക്ഷത്തി മുപ്പത്തിയയ്യായിരമായി. ടെക്‌സസ്, ഫ്‌ലോറിഡ എന്നീ സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ കൊവിഡ് രോഗികളുടെ എണ്ണം ഏറ്റവും കൂടുന്നത്.

അതേസമയം ബ്രസീലില്‍ 41,000ല്‍ അധികം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം പതിനേഴ് ലക്ഷത്തി പതിനാറായിരം കടന്നു. അതേ സമയം കൊവിഡ് 19 വായുവിലൂടെ പകരുമെന്ന ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍ സ്ഥിരീകരിച്ച് ലോകാരോഗ്യസംഘടനയും. ലോകാരോഗ്യ സംഘടന രോഗപ്രതിരോധ നിയന്ത്രണവിഭാഗം മേധാവി ഡോ.ബെന്‍ഡേറ്റ അലഗ്രാന്‍സി ആണ് മാധ്യമങ്ങളോട് പഠനഫലം സ്ഥിരീകരിച്ചത്. വായുവില്‍ കൂടുതല്‍ സമയം തങ്ങിനില്‍ക്കുന്ന ചെറിയ കണങ്ങള്‍ വഴി രോഗം പടരുമെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍.

32 രാജ്യങ്ങളില്‍ നിന്നുള്ള 239 ശാസ്ത്രജ്ഞരടങ്ങുന്ന സംഘമാണ് വായുവിലൂടെ കൊവിഡ് വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുമെന്നതിനുള്ള തെളിവുകള്‍ ലോകാരോഗ്യ സംഘടനയെ കത്തിലൂടെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ലോകാരോഗ്യ സംഘടന കൊവിഡ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കണമെന്നും ശാസ്ത്രസംഘം ആവശ്യപ്പെട്ടുണ്ട്.

Exit mobile version