കൊവിഡ് 19; ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം ഒരു കോടി 15 ലക്ഷം കടന്നു, അമേരിക്കയിലും ബ്രസീലിലും വൈറസ് വ്യാപനം രൂക്ഷം

വാഷിംഗ്ടണ്‍: ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി 15 ലക്ഷം കടന്നു. വേള്‍ഡോ മീറ്റര്‍ പുറത്തുവിട്ട കണക്ക് പ്രകാരം ലോകത്ത് ഇതുവരെ 11,546,513 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 536,392 ആയി ഉയര്‍ന്നു. ആഗോളതലത്തില്‍ ഇതുവരെ 6,526,749 പേര്‍ക്കാണ് രോഗമുക്തി നേടിയത്.

അതേസമയം അമേരിക്കയിലും ബ്രസീലിലും വൈറസ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. അമേരിക്കയില്‍ വൈറസ് ബാധിതരുടെ എണ്ണം മുപ്പത് ലക്ഷത്തോട് അടുക്കുകയാണ്. ഇതുവരെ 2,981,002 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 42,604 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം ഇതുവരെ 132,552 പേരാണ് മരിച്ചത്.ഫ്‌ലോറിഡ, ടെക്‌സസ് എന്നീ സംസ്ഥാനങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകുകയാണ്. പൊതു സ്ഥലങ്ങളില്‍ ജനങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്തത് പ്രതിരോധ നടപടികള്‍ക്ക് തിരിച്ചടിയാകുന്നു.

വൈറസ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുുതതായി 24,000ത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1,604,585 ആയി. 535 പേരാണ് വൈറസ് ബാധമൂലം കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 65,000ത്തിന് അടുത്തെത്തി. റഷ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 6,736 ലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Exit mobile version