കൊവിഡ് 19; ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 98 ലക്ഷത്തിലേക്ക്, യൂറോപ്യന്‍ രാജ്യങ്ങളില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് ശേഷം രോഗവ്യാപനം കൂടിയതായി ലോകാരോഗ്യ സംഘടന

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 98 ലക്ഷത്തിലേക്ക്. വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം നാലു ലക്ഷത്തി എണ്‍പത്തി അഞ്ചായിരം കടന്നു. അമേരിക്കയിലും ബ്രസീലിലും കൊവിഡ് വ്യാപിക്കുകയാണ്.

കൊവിഡ് വ്യാപനത്തില്‍ അമേരിക്കയെ മറികടന്ന ബ്രസീലില്‍ സ്ഥിതി അതിസങ്കീര്‍ണമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 40,000 ത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആയിരത്തിലധികം മരണവും റിപ്പോര്‍ട്ട് ചെയ്തു.

ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകള്‍ കുറവാണെങ്ങിലും മരണനിരക്കില്‍ രണ്ടാം സ്ഥാത്താണ് മെക്‌സിക്കോ. 25000 ത്തിലധികം പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്. 200000 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

അതേസമയം യൂറോപ്യന്‍ രാജ്യങ്ങളില്‍ ലോക്‌ഡൌണ്‍ ഇളവുകള്‍ക്ക് ശേഷം കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചു. അതുകൊണ്ട് തന്നെ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

Exit mobile version