കൊവിഡ് 19; ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 63.65 ലക്ഷമായി, മരണസംഖ്യ 3.77 ലക്ഷം കടന്നു, രോഗമുക്തി നേടിയവരുടെ എണ്ണം 30 ലക്ഷത്തിലേക്ക്

വാഷിങ്ടണ്‍: ആഗോളതലത്തില്‍ വൈറസ് ബാധിതരുടെ എണ്ണം 63.65 ലക്ഷമായി. ഇതില്‍ 30.30 ലക്ഷം പേര്‍ നേരിയ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവരാണ്. എന്നാല്‍ 53,402 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇതുവരെ 3.77 ലക്ഷം പേരാണ് വൈറസ് ബാധമൂലം ലോകത്ത് മരിച്ചത്. ഇതുവരെ 29.03 ലക്ഷം പേരാണ് രോഗമുക്തി നേടിയത്.

അതേസമയം അമേരിക്കയില്‍ വൈറസ് ബാധിതരുടെ എണ്ണം 18.59 ലക്ഷമായി. ഇതുവരെ 1.07 ലക്ഷം പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്. ബ്രസീലില്‍ 5.29 ലക്ഷം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള രാജ്യം ബ്രസീലാണ്. വൈറസ് ബാധമൂലം 30,046 പേരാണ് ഇതുവരെ ബ്രസീലില്‍ മരിച്ചത്.

ബ്രസീലില്‍ പുതുതായി 14,556 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ പുതുതായി 22,153 കേസുകളും. അതേസമയം ആകെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഫ്രാന്‍സിനെയും ജര്‍മ്മനിയെയും മറികടന്ന് ഇന്ത്യ ലോകത്ത് ഏഴാം സ്ഥാനത്ത് എത്തി നില്‍ക്കുകയാണ്.

Exit mobile version