കൊവിഡ് 19; റഷ്യയില്‍ ഒറ്റ ദിവസം രോഗം സ്ഥിരീകരിച്ചത് 10,000ത്തോളം പേര്‍ക്ക്, 24 മണിക്കൂറിനിടെ മരിച്ചത് 57 പേര്‍

മോസ്‌കോ: റഷ്യയില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. ഒരൊറ്റ ദിവസം 9,623 പേര്‍ക്കാണ് റഷ്യയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ റഷ്യയിലെ വൈറസ് ബാധിതരുടെ എണ്ണം 1,24,054 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 57 പേരാണ് റഷ്യയില്‍ വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ വൈറസ് ബാധമൂലം റഷ്യയില്‍ മരിച്ചവരുടെ എണ്ണം 1,222 ആയി.

മോസ്‌കോയിലാണ് റഷ്യയിലെ ഏറ്റവും കൂടുതല്‍ കൊവിഡ് വൈറസ് ബാധിതരുള്ളത്. ഇതുവരെ 62,658 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. മോസ്‌കോയില്‍ ഒറ്റ ദിവസം കൊണ്ട് പുതുതായി 5358 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

അതേസമയം ആഗോളതലത്തില്‍ കൊവിഡ് വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 2.51 ലക്ഷം ആയി ഉയര്‍ന്നു. 212 രാജ്യങ്ങളിലായി 35.82ലക്ഷം ആളുകളിലാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. അമേരിക്കയില്‍ മാത്രം 12.12 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 69,921പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്.

Exit mobile version