ലോക്ക് ഡൗൺ ലംഘിച്ച് അതിഥികളെ കൂട്ടി വിവാഹ ചടങ്ങ് നടത്തി; പന്തലിൽ നിന്നും ഇറങ്ങിയ വരനും വധുവും നേരെ പോലീസ് സ്‌റ്റേഷനിലേക്ക്; അതിഥികളും പെട്ടു

കേപ്ടൗൺ: ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് സുഹൃത്തുക്കളേയും ബന്ധുക്കളേയും വിളിച്ചു കൂട്ടി വിവാഹസത്കാരം നടത്തിയ വരനെയും വധുവിനെയും അതിഥികളെയും പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണാഫ്രിക്കയിലാണ് സംഭവം.

രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കർശന ലോക്ക്ഡൗൺ നിർദേശങ്ങളാണ് പൊതുജനങ്ങൾക്ക് നൽകിയിരുന്നത്. എന്നാൽ ഈ നിർദേശങ്ങൾ ലംഘിച്ച് അതിഥികളെ വിളിച്ചുകൂട്ടി വിവാഹവും സൽക്കാരവും നടത്തുകയായിരുന്നു വരനും വധുവും.

ആരോ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ചടങ്ങ് നടക്കുന്ന സ്ഥലത്തെത്തിയ പോലീസ് വരൻ ജബുലാനി(48), വധു നോംതാണ്ടസോ(38) എന്നിവരേയും വിവാഹത്തിൽ പങ്കെടുത്ത 50 അതിഥികളേയും കസ്റ്റഡിയിലെടുത്തു.

പിന്നീട് അവരെ 1000റാൻഡ്(4100 ഇന്ത്യൻ രൂപ) പിഴ ചുമത്തി ജാമ്യത്തിൽ വിട്ടയച്ചു. നിർദേശം ലംഘിച്ചതിന് ഇവർക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോവുമെന്ന് പോലീസ് പറഞ്ഞു. ദക്ഷിണാഫ്രിക്കയിൽ ഇതുവരെ 1700ലധികം കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

Exit mobile version