വൃദ്ധർക്ക് ചികിത്സയില്ല, മയക്കി കിടത്തൽ മാത്രം; മരണത്തിന് വിട്ടുകൊടുക്കാൻ നിർബന്ധിതമായി സ്‌പെയിൻ; മനസാക്ഷിയെ ഞെട്ടിച്ച് സമ്പന്ന രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ

മാഡ്രിഡ്: കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കാൻ പോലും സാഹചര്യമില്ലാത്ത ദുവസ്ഥയിലാണ് ഇന്ന് സമ്പന്ന യൂറോപ്യൻ രാജ്യമായ സ്‌പെയിൻ. രാജ്യത്തെ കൊറോണബാധിതരുടെ എണ്ണം 120,000 കടന്നതോടെ ആരോഗ്യ മേഖല, വേണ്ടത്ര ജീവനക്കാരില്ലാതേയും ഉപകരണങ്ങളില്ലാതേയും പരാജയമായിരിക്കുകയാണ്.

ഇതുവരെ സ്‌പെയിനിൽ മാത്രം 12000ലേറെ പേരാണ് കൊറോണ മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. അതേസമയം, കൊറോണയോട് പൊരുതി മടുത്ത സ്‌പെയിനിൽ കെയർഹോമുകളിലേയും മറ്റും പ്രായമായ ആളുകളെ മരണത്തിന് വിട്ടുകൊടുക്കാൻ നിർബന്ധിതമാവുകയും ചെയ്തിരിക്കുകയാണ്. കൊറോണ മാത്രമല്ല, പലവിധത്തിലുള്ള വാർധക്യ സഹജമായ രോഗങ്ങളുള്ളവരേയും ചികിത്സിക്കാൻ സ്‌പെയിനിൽ സാധ്യമല്ല. ശ്വാസകോശ സംബന്ധമായ രോഗമടക്കം ബാധിച്ചവരാണ് മിക്കവരും ഇവരെ മരണത്തിന് വിട്ടുകൊടുക്കുകയാണ് അധികൃതർ ചെയ്യുന്നത്. പലവീടുകളിലും പ്രായമായ ആളുകളെ ഉപേക്ഷിച്ച് പോയിട്ടുണ്ടെന്നും പലരും ബെഡിൽ മരിച്ച് കിടക്കുന്നതായി സൈന്യം കണ്ടെത്തിയെന്നും കഴിഞ്ഞദിവസം ഒരു സ്പാനിഷ് മന്ത്രി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

കൊറോണ രോഗികളെ കൊണ്ട് ആശുപത്രികൾ നിറഞ്ഞുകഴിഞ്ഞു. സ്വകാര്യ മേഖലയിലുണ്ടായിരുന്ന ആശുപത്രികളെല്ലാം ദേശസാത്കരിച്ച് പൊതുമേഖലയിലേക്ക് മാറ്റിയാണ് രാജ്യത്തെ ചികിത്സ പുരോഗമിക്കുന്നത്. ഇതിനിടെ, യുവാക്കൾക്കും 60 വയസിന് താഴെയുള്ളവർക്കും മാത്രമാണ് ചികിത്സ നൽകി വരുന്നത്. ഏത് രോഗം ബാധിച്ച് എത്തിയാലും ആശുപത്രികളെല്ലാം പ്രായമായവരെ പിന്തിരിപ്പിക്കുകയാണ്. പരിചരണ കേന്ദ്രങ്ങളിലാണെങ്കിൽ ആവശ്യമായ ജീവനക്കാരോ വേണ്ടവിധത്തിലുള്ള ഉപകരണങ്ങളോ ഇല്ല.

വൃദ്ധരെ തീവ്രപരിചരണ വിഭാഗങ്ങളിലൊന്നും പ്രവേശിപ്പിക്കുന്നില്ല. മയക്കികിടത്തുക മാത്രമാണ് ചെയ്യുന്നത്. ജീവൻ രക്ഷിക്കുന്നതിനുള്ള ഒരു ശ്രമവും നടത്തുന്നില്ല. രോഗികളാകുമ്പോൾ മാത്രമല്ല മറ്റു പലപ്രശ്‌നങ്ങൾക്കും പരിഹാരമില്ലെന്ന് കാണുമ്പോൾ അവർ പ്രായമായവരെ മയക്കികിടത്തുകയാണ്. അത് എത്ര നീളുമെന്ന് ഒരറിവുമില്ല. വൃദ്ധർ ചെറുപ്പക്കാർക്ക് വേണ്ടി തീവ്രപരിചരണ വാർഡുകൾ വിട്ടുപോകാൻ നിർബന്ധിതരാണ്.

ഇതിനിടെ, കൊറോണ രോഗികളുടെ എണ്ണത്തിൽ ഇറ്റലിയേയും മറികടന്നിരിക്കുകയാണ് സ്‌പെയിൻ. കഴിഞ്ഞ ഒരു മാസത്തിനിടെ മാഡ്രിഡിലെ നഴ്‌സിങ് ഹോമുകളിലുണ്ടായ 3000 മരണങ്ങളിൽ രണ്ടായിരവും കൊറോണരോഗം ബാധിച്ചാണ്. എന്നാൽ പരിശോധനകളൊന്നും ഇവിടെ നടക്കാത്തതിനാൽ ഔദ്യോഗിക കണക്കുകളിൽ പോലും ഇവ ഉൾപ്പെടുന്നില്ലെന്ന് സ്‌പെയിനിലെ പ്രദേശിക നേതാവ് ഇസബെൽ ഡയസ് അയിസോ പറയുന്നു.

Exit mobile version