കൊവിഡ് 19; മരണ സംഖ്യ 23000 കവിഞ്ഞു, അമേരിക്കയില്‍ മരണം 1000 കടന്നു, ഇറ്റലിയില്‍ ഇന്നലെ മാത്രം മരിച്ചത് 662 ആളുകള്‍

റോം: ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി കൊവിഡ് 19 വൈറസ്. ലോകത്താകമാനമായി ഇതുവരെ 23000ത്തിലധികം ആളുകളാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതില്‍ കൂടുതല്‍ മരണം സംഭവിച്ചിരിക്കുന്നത് ഇറ്റലിയിലാണ്. ഇന്നലെ മാത്രം 662 പേരാണ് ഇറ്റലിയില്‍ വൈറസ് ബാധമൂലം മരിച്ചത്. ഇതുവരെ 8000 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

അതേസമയം അമേരിക്കയിലും വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചു. ഇതുവരെ 1046 പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്. അഞ്ച് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്കയില്‍ സ്ഥിതി ഗുരുതരമായി തുടരുന്നത് ലോകരാഷ്ട്രങ്ങള്‍ക്കെല്ലാം വെല്ലുവിളിയായിരിക്കുകയാണ്.

കൊവിഡ് വൈറസ് മാനവരാശിക്ക് തന്നെ ഭീഷണിയാണെന്നും ഒറ്റക്കെട്ടായി നിന്ന് ചെറുക്കണമെന്നും ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടിട്ടുണ്ട്. വൈറസ് ബാധയെ തുടര്‍ന്ന് റഷ്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ എല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ വിദേശയാത്ര നടത്തരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വൈറസ് വ്യാപനം മൂലം പല രാജ്യങ്ങലുടെയും സാമ്പത്തിക സ്ഥിതി തകര്‍ന്നിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ദരിദ്ര രാഷ്ട്രങ്ങളെ സഹായിക്കാനായി 200 കോടി ഡോളര്‍ സമാഹരിക്കാനുള്ള പദ്ധതിക്ക് ഐക്യരാഷ്ട്രസഭ തുടക്കമിട്ടു.

Exit mobile version