കുവൈറ്റില്‍ നാല് പേര്‍ക്കു കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു; ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 69 ആയി; അതീവ ജാഗ്രത നിര്‍ദേശം

കുവൈത്ത് സിറ്റി: കുവൈറ്റില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കുവൈറ്റില്‍ വൈറസ് ബാധ് സ്ഥിരീകരിച്ചവരുടെ എണ്ണം 69 ആയതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുള്ള അല്‍ സനാദ് വാര്‍ത്താലേഖകരെ അറിയിച്ചു.

കൊറോണ സ്ഥിരീകരിച്ച ഒരാള്‍ ഇറാനില്‍ നിന്നാണ് എത്തിയത്. അസിര്‍ബൈജാനില്‍ നിന്നെത്തിയ ഈജിപ്ത്യന്‍ സ്വദേശിയാണ് രണ്ടാമത്തെയാള്‍. ബാക്കി രണ്ട് പേര്‍ കുവൈത്തികളാണ്. ഈജിപ്തില്‍ നിന്ന് അടുത്തിടെ വന്നവരാണിവര്‍. കൂടുതല്‍ ആളുകളിലേക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നതിന് ക്യാബിനറ്റിന്റെ അടിയന്തിര യോഗം ആവശ്യപ്പെട്ടു.

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് 6,213 ആളുകളെ ഇന്ന് ടെസ്റ്റ് ചെയ്തു. കൊറോണ സ്ഥിരീകരിച്ച 67 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ നാല് പേര്‍ ഇന്റന്‍സീവ് കെയറിലാണ്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നും ബാക്കി മൂന്ന് പേരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Exit mobile version