കൊറോണ ബാധിച്ചിട്ടുണ്ടാകുമോയെന്ന് പേടി; ഭര്‍ത്താവും മക്കളും ചേര്‍ന്ന് യുവതിയെ ശുചിമുറിക്കുള്ളില്‍ പൂട്ടിയിട്ടു

ലിത്വാനിയ: കൊറോണ വൈറസ് ബാധിച്ചുവെന്ന സംശയത്തെത്തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവും മക്കളും ചേര്‍ന്ന് ശുചിമുറിക്കുള്ളില്‍ പൂട്ടിയിട്ടു. വിദേശത്ത് നിന്നെത്തിയ ഒരാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനാല്‍ തനിക്ക് കൊറോണ വൈറസ് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞതോടെയാണ് ഭാര്യയെ ഭര്‍ത്താവ് ശുചിമുറിയില്‍ അടച്ചിട്ടത്.

ലിത്വാനിയയിലാണ് സംഭവം. അടുത്തിടെ വിദേശത്തുനിന്നുമെത്തിയ ഒരാളുമായി താന്‍ സംസാരിച്ചിരുന്നുവെന്നും അതിനാല്‍ തനിക്ക് കൊറോണ വൈറസ് ബാധിക്കാന്‍ സാധ്യതയുണ്ടെന്നും ഭാര്യ ഭര്‍ത്താവിനോട് പറഞ്ഞു. തുടര്‍ന്നാണ് ഭാര്യയെ ശുചിമുറിയില്‍ പൂട്ടിയിട്ടത്.

സംഭവമറിഞ്ഞ അയല്‍ക്കാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇവരുടെ വീട്ടിലെത്തി അടച്ചിട്ട മുറിയില്‍ നിന്നും ഇവരെ പുറത്തെത്തിച്ചു. ശേഷം മുന്‍കരുതലുകളോടെ ഇവരെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ സ്ത്രീക്ക് കൊറോണ വൈറസ് ബാധയില്ലെന്നായിരുന്നു പരിശോധനാഫലം.

മൂവായിരത്തിലേറെ ആളുകള്‍ക്കാണ് ഇറ്റലിയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തത്. ലിത്വാനിയയില്‍ ഇതുവരെ ഒരു കൊറോണ കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലിയില് നിന്നും ലിത്വാനിയയിലേക്ക് തിരിച്ചുവന്ന 29കാരന് രോഗബാധയെ തുടര്‍ന്ന് ചികിത്സയില്‍ തുടരുകയാണ്

Exit mobile version