രാജ്യത്തെ പൗരന്മാരാല്‍ സ്‌നേഹിക്കപ്പെടുന്ന വലിയ മനുഷ്യനാണ് മോഡി; പ്രധാനമന്ത്രിയെ പുകഴ്ത്തി ട്രംപ്

സൗത്ത് കരോലിന: രാജ്യത്തെ പൗരന്മാരാല്‍ സ്‌നേഹിക്കപ്പെടുന്ന വലിയ മനുഷ്യനാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യാസന്ദര്‍ശനത്തിന് പിന്നാലെയാണ് ട്രംപ് മോഡിയെ പുകഴ്ത്തിയത്. ഇന്ത്യാസന്ദര്‍ശനത്തിനുശേഷം ഇനി ഒരു ആള്‍ക്കൂട്ടവും എന്നെ ഇത്രമേല്‍ ആവേശഭരിതനാക്കിയേക്കില്ലെന്നാണ് തനിക്ക് തോന്നുന്നതെന്ന് ട്രംപ് പറഞ്ഞു.

സൗത്ത് കരോലിനയില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഡൊണാള്‍ഡ് ട്രംപ്. ‘പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പമായിരുന്നു ഞാന്‍. ഇന്ത്യാസന്ദര്‍ശനത്തിനുശേഷം ഇനി ഒരു ആള്‍ക്കൂട്ടവും എന്നെ ഇത്രമേല്‍ ആവേശഭരിതനാക്കിയേക്കില്ലെന്നാണ് എനിക്ക് തോന്നുന്നത്.” -ട്രംപ് പറഞ്ഞു.

ഗുജറാത്തിലെ അഹമ്മദാബാദില്‍ ഒന്നരലക്ഷം കാണികളാണ് ഉണ്ടായിരുന്നത്. അവര്‍ 100 കോടി ജനങ്ങളുണ്ട്. എന്നാല്‍ നമ്മള്‍ 350 പേരും. അവര്‍ സ്‌നേഹമുള്ളവരാണ്, അവര്‍ക്ക് മികച്ച നേതാവുണ്ടെന്നും അവര്‍ക്ക് ജനങ്ങളോട് നല്ല സ്‌നേഹമുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Exit mobile version