കടലില്‍ മുങ്ങി പ്രാര്‍ത്ഥിച്ച് ദ്വാരകക്ഷേത്ര ദര്‍ശനം നടത്തി പ്രധാനമന്ത്രി, ഏറെ ദിവ്യമായി അനുഭവപ്പെട്ടുവെന്ന് കുറിപ്പ്

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ ദ്വാരകക്ഷേത്ര ദര്‍ശനം നടത്തി. ക്ഷേത്ര സന്ദര്‍ശനത്തിന്റെ ഭാഗമായി കടലില്‍ മുങ്ങി പ്രാര്‍ത്ഥന നടത്തി. കടലില്‍ മുങ്ങിയത് ഏറെ ദിവ്യമായി അനുഭവപ്പെട്ടുവെന്ന് മോഡി എക്‌സില്‍ കുറിച്ചു.

മുങ്ങല്‍ വിദഗ്ധരോടൊപ്പമായിരുന്നു പ്രധാനമന്ത്രി കടലിലിറങ്ങിയത്. കടലിനടിയില്‍ നിന്നുളള ചിത്രങ്ങളും മോദി എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്. മയില്‍പീലിയുമായിട്ടായിരുന്നു മോദി പ്രാര്‍ത്ഥന നടത്തിയത്.

also read:ലോക നന്മയ്ക്കായുള്ള പ്രാര്‍ഥന; പതിവ് തെറ്റിയ്ക്കാതെ ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാലയിട്ട് സുരേഷ് ഗോപിയും കുടുംബവും

കടലില്‍ മുങ്ങിയതിന് ശേഷമായിരുന്നു മോദി ദ്വാരക ക്ഷേത്രത്തില്‍ ആരാധന നടത്തിയത്. ഓഖയെയും ക്ഷേത്രം സ്ഥിതി ചെയ്യുന്ന ദ്വാരക ദ്വീപിനെയും ബന്ധിപ്പിക്കുന്ന സുദര്‍ശന്‍ സേതു ഉദ്ഘാടനം അടക്കമുളള ചടങ്ങുകള്‍ക്കായി ഗുജറാത്തില്‍ എത്തിയതായിരുന്നു മോഡി.

കടലില്‍ മുങ്ങിയത് ഏറെ ദിവ്യമായി അനുഭവപ്പെട്ടുവെന്നും പുരാതന കാലഘട്ടവുമായി താന്‍ ബന്ധപ്പെട്ടതായി തോന്നുന്നുവെന്നും മോദി ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് എക്‌സില്‍ കുറിച്ചു.

Exit mobile version