മതാടിസ്ഥാനത്തിൽ പൗരത്വ നിർണയം നടത്താനാണ് ഇന്ത്യൻ സർക്കാരിന്റെ പൗരത്വ ഭേദഗതി; വിമർശിച്ച് യുഎസ് ഫെഡറൽ പാനൽ

വാഷിങ്ടൺ: വീണ്ടും കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ വിമർശനവുമായി യുഎസ് ഫെഡറൽ പാനൽ. മതാടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കാനുള്ള ഇന്ത്യൻ സർക്കാറിന്റെ ശ്രമമാണ് പൗരത്വ ഭേദഗതി നിയമമെന്ന് യുഎസ് ഫെഡറൽ പാനൽ നിരീക്ഷിച്ചു.

പൗരത്വ ഭേദഗതി നിയമമാക്കിയതോടെ ഇന്ത്യയ്ക്കകത്ത് വ്യപകമായ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടെന്നും അതിനെതിരെ അക്രമപരമായ അടിച്ചമർത്തലാണ് ഇന്ത്യയിലെ സർക്കാർ നടത്തിയതെന്നും പാനൽ പറയുന്നു.

പൗരത്വ ഭേദഗതി നിയമവും പൗരത്വ പട്ടികയും മതാടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കാനുള്ള ശ്രമമാണെന്ന ഭയമുള്ളതായും പാനൽ പറയുന്നു.
ഈ നടപടി ഇന്ത്യൻ മുസ്‌ലിങ്ങളുടെ അവകാശങ്ങൾ വ്യപകമായി നിഷേധിക്കുന്ന സാഹചര്യത്തിലേക്ക് നയിക്കുമെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു.

പൗരത്വ ഭേദഗതി നിയമവും പൗരത്വ പട്ടികയും ഇന്ത്യയിലെ മുസ്ലിങ്ങളുടെ സാമൂഹിക പദവിയെ ബാധിക്കുമെന്ന് യുഎസ് പ്രതിനിധിസഭയിലെ സ്വതന്ത്ര ഗവേഷണ വിഭാഗമായ കോൺഗ്രഷണൽ റിസർച്ച് സർവീസ് റിപ്പോർട്ടിൽ നേരത്തെ പറഞ്ഞിരുന്നു.

Exit mobile version